കേരള ബാങ്കിന്‍റെ രൂപീകരണം കേരളത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി

കോ‍ഴിക്കോട്: നിർദ്ദിഷ്ട കേരള ബാങ്കിൻറെ രൂപീകരണം കേരളത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയിൽ ഡിജിറ്റൽ സാക്ഷരത അനിവാര്യമെന്നും മുഖ്യമന്ത്രി.

ഒറ്റപ്പെട്ട അഴിമതിയ്ക്ക് തടയിടാൻ ഡിജിറ്റലൈസേഷൻ വഴി സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 64-മത് സംസ്ഥാന സഹകരണ വാരാഘോഷം കോഴിക്കോട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

64-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻറെ ഭാഗമായുള്ള പരിപാടികൾക്ക് സംസ്ഥാനത്തും പ്രൗഢോജ്വല തുടക്കം. കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

സഹകരണ ബാങ്കിംഗ് രംഗത്ത് ഡിജിറ്റലൈസേഷന്റെ പ്രാധാന്യം ഊന്നിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. സഹകരണ മേഖലയിലെ എല്ലാ കാര്യങ്ങളേയും ഡിജിറ്റലൈസേഷൻ വഴി ബന്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ രംഗത്തെ ഒറ്റപ്പെട്ട അഴിമതിയ്ക്ക് തടയിടാനും ബാങ്കിംഗ് സുതാര്യമാക്കാനും അതുവഴി സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂതന സാങ്കേതിക വിദ്യയോട് സഹകരണ മേഖലയ്ക്ക് പുറംതിരിഞ്ഞ് നിൽക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സഹകാരികൾ ഡിജിറ്റലൈസേഷനനുസരിച്ച് മാറണമെന്നും സാമ്പത്തിക അസമത്വം പോലെ, നാട്ടിൽ ഡിജിറ്റൽ അസമത്വം നിലനിൽക്കുന്നതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോലിയക്കോട് കൃഷ്ണൻ നായർ, കോഴിക്കോട് ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികൾ, രാഷ്ടീയ പാർട്ടി നേതാക്കൾ എന്നിവർ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News