സൂപ്പര്‍ സംവിധായകന്‍ ഗൗതം മേനോന്‍ കാത്തിരിക്കുകയാണ്; ഇന്ദ്രജിത്ത് ചിത്രം കാണാനായി; കാരണം ഇതാണ് – Kairalinewsonline.com
ArtCafe

സൂപ്പര്‍ സംവിധായകന്‍ ഗൗതം മേനോന്‍ കാത്തിരിക്കുകയാണ്; ഇന്ദ്രജിത്ത് ചിത്രം കാണാനായി; കാരണം ഇതാണ്

നരകാസുരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചു

തമിഴകത്തെ സൂപ്പര്‍ സംവിധായകരുടെ നിരയിലാണ് ഗൗതം വാസുദേവ മേനോന്‍. മലയാളക്കരയിലും ഗൗതം ആരാധകര്‍ക്ക് കുറവില്ല. ഗൗതം മേനോന്‍ ഇന്ദ്രജിത്ത് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണെന്നതാണ് പുതിയ വാര്‍ത്ത.

ഇക്കാര്യം അദ്ദേഹം തന്നെ ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചു. ദ്രുവങ്ങള്‍ 16 എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയില്‍ തരംഗമുയര്‍ത്തിയ യുവ സംവിധായകന്‍ കാര്‍ത്തിക് നരേന്റെ പുതിയ ചിത്രമാണ് ഇത്.

നരകാസുരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചു. ഗൗതം മേനോന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രജിത്തിനൊപ്പം അരവിന്ദ് സ്വാമി, ശ്രിയാ ശരണ്‍, സുദീപ് തുടങ്ങിയവരും ചിത്രത്തില്‍ പ്രമുഖ വേഷത്തിലെത്തുന്നുണ്ട്.

To Top