BJP യോട് പോയി പണി നോക്കാന്‍ ദീപിക പദുക്കോണ്‍; മെര്‍സലിന് പിന്നാലെ പദ്മാവതിയും സംഘികളുടെ മുഖത്തടിക്കുന്നു

സഞ്ജയ് ലീല ബന്‍സാലിയുടെ ചരിത്ര സിനിമ പദ്മാവതിക്കെതിരെ ഉയരുന്ന എതിര്‍പ്പുകളില്‍ രൂക്ഷമായ പ്രതികരണവുമായി നടി ദീപിക പദുക്കോണ്‍. സിനിമയിലെ പോരായ്മകളും മറ്റും പറയേണ്ടതില്‍ അവസാന വാക്ക് സെന്‍സര്‍ ബോര്‍ഡിന്റേതാണ്.

സിനിമയെ തടയാനും തീയ്യേറ്റര്‍ കത്തിക്കാനും ബിജെപി ആരാണെന്നും ദീപിക തുറന്നടിച്ചു. BJP ക്കാര്‍ക്ക് വേറെ പണിയോന്നും ഇല്ലേയെന്നും ദീപിക ആഞ്ഞടിച്ചതോടെ മെര്‍സലിന് പിന്നാലെ മറ്റൊരു സിനിമയില്‍ നിന്നും BJP നാണം കെട്ടിരിക്കുകയാണ്.

പറയേണ്ടതെല്ലാം സെന്‍സര്‍ ബോര്‍ഡിനോട് സിനിമയിലെ അണിയറ പ്രവര്‍ത്തകരായിട്ടുള്ളവര്‍ പറയും. അതില്‍ ആരും തലയിടേണ്ടതില്ലെന്നും ദീപിക വ്യക്തമാക്കി.

ഇത് ഭയാനകമായ അവസ്ഥയാണ്. തീര്‍ത്തും ഞെട്ടുന്ന അവസ്ഥ. എവിടെയാണ് നമ്മള്‍ സ്വയം എത്തിപ്പെട്ടിരിക്കുന്നത്. ഒരു രാഷ്ട്രം എന്ന നിലയില്‍ എവിടെയാണ് നമ്മള്‍ എത്തിയിരിക്കുന്നത്. പിന്നോട്ടാണ് നമ്മുടെ യാത്രയെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇതൊരു സിനിമയ്ക്കുവേണ്ടിയുള്ള വെറും പോരാട്ടമല്ല എന്നാണ് സിനിമാ ലോകം നല്‍കുന്ന പിന്തുണ തെളിയിക്കുന്നത്. വലിയൊരു കാര്യത്തിനുവേണ്ടിയാണ് നമ്മള്‍ പോരാടുന്നത്-ദീപിക പറയുന്നു.

ഒരാള്‍ക്കു പോലും ഈ സിനിമയുടെ റിലീസിനെ തടയാന്‍ കഴിയില്ല എന്നാണ് എന്റെ വിശ്വാസം. ഒരു സ്ത്രീ എന്ന നിലയില്‍ ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമേയുള്ളൂ. ഇതിന്റെ കഥ ഇപ്പോള്‍ തന്നെയാണ് പറയേണ്ടത്.

റാണി പത്മിനിയെ ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രജപുത്ര കര്‍ണി സേനയാണ് ചിത്രത്തിനെതിരെ ആദ്യം രംഗത്തുവന്നത്. ഇവര്‍ സെറ്റ് ആക്രമിക്കുക വരെ ചെയ്തിരുന്നു.

പിന്നീട് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഗുജറാത്ത് ഘടകം രംഗത്തുവന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പദ്മാവതി സിനിമ മറയാക്കി ജാതി വര്‍ഗീയത വളര്‍ത്താനുള്ള BJP യുടെ വര്‍ഗീയ അജണ്ടയാണ് പുറത്ത് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News