എന്നെക്കൊണ്ട് റിമിടോമിയെ കെട്ടിക്കാന്‍ അപ്പച്ചന്‍ ശ്രമിച്ചു; രക്ഷപ്പെട്ടതിങ്ങനെ; കുഞ്ചാക്കോ ബോബന്‍റെ വെളിപ്പെടുത്തല്‍; വീഡിയോ വൈറല്‍ – Kairalinewsonline.com
Featured

എന്നെക്കൊണ്ട് റിമിടോമിയെ കെട്ടിക്കാന്‍ അപ്പച്ചന്‍ ശ്രമിച്ചു; രക്ഷപ്പെട്ടതിങ്ങനെ; കുഞ്ചാക്കോ ബോബന്‍റെ വെളിപ്പെടുത്തല്‍; വീഡിയോ വൈറല്‍

കോളേജ് കാലഘട്ടം മുതല്‍ ചാക്കോച്ചന്റെ കടുത്ത ആരാധികയായിരുന്നെന്ന് റിമി

വെള്ളിത്തിരയിലെത്തി 20 വര്‍ഷങ്ങള്‍ ക‍ഴിഞ്ഞെങ്കിലും ഇന്നും മലയാളികളുടെ കോളേജ് പയ്യനാണ് കുഞ്ചാക്കോ ബോബന്‍.

ഇടയ്ക്ക് സജീവ സിനിമയില്‍ഡ നിന്ന് ഒരിടവേള എടുത്തെങ്കിലും വീണ്ടും വന്‍ തിരിച്ചു വരവ് നടത്തിയിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ ആരാധകരുടെ എക്കാലത്തേയും ചോക്ലേറ്റ് ഹീറോ തന്നെയാണ്.

ഒത്തിരി പ്രണയ ലേഖനങ്ങളും സുന്ദരി പെണ്‍കൊടിമാരുടെ ആരാധനയും സ്വന്തമാക്കിയ കുഞ്ചാക്കോ തന്റെ പിതാവിനുണ്ടായിരുന്ന ഒരു ആഗ്രഹം വെളിപ്പെടുത്തി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്.

‘റിമി ടോമിയെക്കൊണ്ട് തന്നെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു’ ഇതാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ഒരു സ്വകാര്യ ചാനലിന്റെ ഒരു അവാര്‍ഡ് നിശക്കിടെയാണ് ചാക്കോച്ചന്‍ റിമിയെ മുന്നില്‍ നിര്‍ത്തി തന്നെ ഇക്കാര്യം തുറന്നു പറഞ്ഞത്.

എന്നാല്‍ ‘താന്‍ കോളേജ് കാലഘട്ടം മുതല്‍ ചാക്കോച്ചന്റെ കടുത്ത ആരാധികയായിരുന്നുവെന്നും, അപ്പച്ചന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ഒന്നു പാലാ വരെ വന്ന് ആലോചിക്കാമായിരുന്നു എന്നും റിമി രസകരമായി പ്രതികരണം നടത്തുന്നു.

To Top