ഓഹരി വിപണികളില്‍ തളര്‍ച്ച തുടരുന്നു – Kairalinewsonline.com
Business

ഓഹരി വിപണികളില്‍ തളര്‍ച്ച തുടരുന്നു

ബിഎസ്ഇയിലെ 1159 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1546 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു

മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 91.69 പോയന്റ് നഷ്ടത്തില്‍ 32,941.87ലും നിഫ്റ്റി 38.35 പോയന്റ് താഴ്ന്ന് 10,186.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1159 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1546 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബജാജ് ഓട്ടോ, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

എന്നാല്‍ ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, ഐടിസി തുടങ്ങിയവയുടെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

To Top