കുമരകത്ത് ജോലിക്കെത്തിയ കശ്മീരി യുവാവിനെ തീവ്രവാദിയായി ചിത്രീകരിക്കാന്‍ ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ ശ്രമം; സത്യം പുറത്തുവന്നതോടെ കുമ്മനത്തിന്‍റെ ശിഷ്യന്‍ നാണംകെട്ടു – Kairalinewsonline.com
DontMiss

കുമരകത്ത് ജോലിക്കെത്തിയ കശ്മീരി യുവാവിനെ തീവ്രവാദിയായി ചിത്രീകരിക്കാന്‍ ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ ശ്രമം; സത്യം പുറത്തുവന്നതോടെ കുമ്മനത്തിന്‍റെ ശിഷ്യന്‍ നാണംകെട്ടു

ബിജെപിയിലേക്ക് അടുത്തിടെയെത്തിയ ഒരു ടാക്‌സി ഡ്രൈവറാണ് ഇത് ചിത്രീകരിച്ചതും ജില്ലാ പ്രസിഡന്റിന് നല്‍കിയതും

കോട്ടയം: സംഘപരിവാരത്തിന്റെ അഖിലേന്ത്യാ നേതാക്കളുടെ തള്ളിനൊപ്പം ഒന്നു ഉന്തിക്കയറി വലിയ രാജ്യസ്‌നേഹിയാകാനുള്ള ശ്രമത്തിലാണ് ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍ ഹരി.

കുമ്മനം രാജശേഖരന്റെ നേരിട്ടുള്ള റെക്കമന്‍ഡേഷന്‍ വഴിയാണ് എന്‍ ഹരി ബിജെപിയുടെ ജില്ലാ പ്രസിഡന്റായതെന്ന് ബിജെപിക്കാര്‍ക്കിടയിലെ അടക്കം പറച്ചിലാണ്.

കുമ്മനം കൊണ്ടുവരുമ്പോള്‍ എല്ലാക്കാര്യത്തിലും കുമ്മനടിച്ച് ഒന്നാമതാകണമെന്നതാണ് ഈ നേതാവിന്റെ ശൈലി. അതിനായി അദ്ദേഹം നടത്തിയ ഒരു ശ്രമം ഇത്തിരി കടന്നകയ്യായി പോയി.

സംഭവം ദേ ഇതാണ്

കുമരകത്ത് ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്ന കാശ്മീരി യുവാവിനെ തീവ്രവാദിയായി ചിത്രീകരിച്ച് ഈ ബിജെപി നേതാവ് ഒരു വാര്‍ത്താസമ്മേളനം നടത്തി.

മേന്‍പൊടിയായി വീഡിയോ ക്‌ളിപ്പും പ്രചരിപ്പിച്ച് കുമരകം രാജ്യവിരുദ്ധ ശക്തികളുടെ പിടിയിലാണെന്നായിരുന്നു ബിജെപി കോട്ടയം ജില്ലാപ്രസിഡന്റ് എന്‍ ഹരിയുടെ നുണപ്രചാരണം.

ഇതേ തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിനൊടുവില്‍ സംഭവം കളിതമാശയാണെന്ന് ബോധ്യമായതോടെ നേതാവ് പൊല്ലാപ്പിലായി.

കുമരകത്ത് കച്ചവടത്തിനെത്തിയ കാശ്മീരികള്‍ രാജ്യവിരുദ്ധപ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അവരില്‍ ഒരാള്‍ കാശ്മീരില്‍ പട്ടാളത്തെ കല്ലെറിഞ്ഞ ആളാണെന്നുമായിരുന്നു ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍ ഹരിയുട വാദം.

ഇനി ഇതിന് തെളിവായി പുറത്ത വിട്ട ഈ വീഡിയോ ശ്രദ്ധിക്കുക


കാശ്മീരിയുവാവ് ശരീരത്തില്‍ ചില്ല് തറഞ്ഞുകയറിയ ഭാഗങ്ങള്‍ കാണിക്കുമ്പോള്‍ ഇത് പട്ടാളത്തെ കല്ലെറിയുന്നതിനിടെ സംഭവിച്ചതാണെന്ന് പറയാന്‍ ഒരാള്‍ നിര്‍ബന്ധിക്കുന്നു.

ബിജെപിയിലേക്ക് അടുത്തിടെയെത്തിയ ഒരു ടാക്‌സി ഡ്രൈവറാണ് ഇത് ചിത്രീകരിച്ചതും ജില്ലാ പ്രസിഡന്റിന് നല്‍കിയതും.

ഇതോടെ കോട്ടയം പ്രസ് ക്ലബ്ബിലെത്തി ബിജെപി നേതാവ് തന്റെ രാജ്യസ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു.

സംഭവതെുടര്‍ന്ന് കാശ്മീര്‍ സ്വദേശിയായ യുവാവിനെ കുമരകം പോലീസ് സ്റ്റേഷനിലെത്തിച്ച വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു. അപ്പോഴാണ് കാര്യങ്ങള്‍ കളിതമാശയാണിതെന്ന് ബോധ്യമായത്.

ഇങ്ങനെയൊരു ഗതി ആര്‍ക്കും വരരുതേയെന്ന് കാശ്മീരി യുവാവ് സഫര്‍ പറയുന്നു. മുന്‍പും വ്യാജ വിഡിയോ പ്രചരിപ്പിച്ച് പുലിവാലുപിടിച്ച അതേ നേതാക്കളുടെ പാതയിലാണ് കോട്ടയം ജില്ലാ പ്രസിഡന്റും. സംഭവത്തിന് പിന്നാലെ പോലീസിനും ഇത് ബാധ്യതയായി.

To Top