ആരാധകരുടെ കാത്തിരിപ്പിന് വിരാമം; സ്ട്രീറ്റ് ലൈറ്റ്‌സ് തീയറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യപിച്ച് മമ്മൂട്ടി – Kairalinewsonline.com
ArtCafe

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; സ്ട്രീറ്റ് ലൈറ്റ്‌സ് തീയറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യപിച്ച് മമ്മൂട്ടി

ജനുവരി 26 ആകാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മെഗാസ്റ്റാര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ റിലീസിംഗ് പ്രഖ്യാപിച്ചത്.

റിപ്പബ്ലിക് ദിനത്തിലാകും ചിത്രം റിലീസ് ചെയ്യുക. ജനുവരി 26 ആകാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സ്ട്രീറ്റ് ലൈറ്റ്‌സിന്റെ മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഒരേ ദിവസം റിലീസ് ചെയ്യാനാണ് തീരുമാനം.

പ്ലേഹൗസ് മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന സ്ട്രീറ്റ് ലൈറ്റ്‌സില്‍ മമ്മൂട്ടി ജെയിംസ് എന്ന പൊലീസ് ഓഫീസറെയാണ് അവതരിപ്പിക്കുന്നത്. വന്‍ താരനിര തന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്.

To Top