കോടതി പരാമര്‍ശങ്ങളുടെ പേരില്‍ രാജിവയ്ക്കില്ല; അന്തിമ വിധി എതിരാണെങ്കില്‍ രാജിവയ്ക്കുമെന്നും തോമസ് ചാണ്ടി – Kairalinewsonline.com
Big Story

കോടതി പരാമര്‍ശങ്ങളുടെ പേരില്‍ രാജിവയ്ക്കില്ല; അന്തിമ വിധി എതിരാണെങ്കില്‍ രാജിവയ്ക്കുമെന്നും തോമസ് ചാണ്ടി

പരാമര്‍ശങ്ങള്‍ക്ക് വിധിയുമായി ബന്ധമില്ലെന്ന് സുപ്രീം കോടതി നേരത്തെ തന്നെ പറഞ്ഞതാണ്

തിരുവനന്തപുരം: കായല്‍കയ്യേറ്റ വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരാമര്‍ശങ്ങളെ തുടര്‍ന്ന് രാജിവെക്കില്ലെന്ന് മന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി. തനിക്കെതിരെ ഹൈക്കോടതി വിധിയുണ്ടായിട്ടില്ല. കോടതി വിധിയില്‍ തനിക്കെതിര വിമര്‍ശനമുണ്ടെങ്കില്‍ രാജിവെക്കുമെന്നും തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

പരാമര്‍ശങ്ങള്‍ക്ക് വിധിയുമായി ബന്ധമില്ലെന്ന് സുപ്രീം കോടതി നേരത്തെ തന്നെ പറഞ്ഞതാണ്. തനിക്കെതിരെ എല്‍ഡിഎഫില്‍ പ്രശ്‌നങ്ങളൊന്നുമില്ല. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന വിഷയങ്ങളാണുള്ളതെന്നും ചാണ്ടി പറഞ്ഞു.

കോടതിയുടെ വിധിപ്പകര്‍പ്പ് കൈയില്‍ കിട്ടിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

To Top