സ്വവര്‍ഗാനുരാഗത്തെക്കുറിച്ച് പറഞ്ഞ ശ്രീ ശ്രീ രവിശങ്കറിന് ചുട്ട മറുപടിയുമായി ബോളിവുഡ് സുന്ദരിമാര്‍ – Kairalinewsonline.com
Featured

സ്വവര്‍ഗാനുരാഗത്തെക്കുറിച്ച് പറഞ്ഞ ശ്രീ ശ്രീ രവിശങ്കറിന് ചുട്ട മറുപടിയുമായി ബോളിവുഡ് സുന്ദരിമാര്‍

സ്വവര്‍ഗാനുരാഗം ഒരു പ്രവണതയല്ല. അത് ജന്മനാ ഉണ്ടാവുന്നതാണ്

സ്വവര്‍ഗാനുരാഗ വിഷയത്തില്‍ ആദ്ധ്യാത്മികാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.

വസ്തുതയറിയില്ലെങ്കില്‍ ആള്‍ ദൈവങ്ങള്‍ മിണ്ടാതിരിക്കാനാണ് ബോളിവുഡ് സുന്ദരിമാരായ സോനം കപൂറും, ആലിയ ഭട്ടും രംഗത്തെത്തിയത്.

സ്വവര്‍ഗാനുരാഗം ഒരു പ്രവണതയാണെന്നും അത് മാറി അവര്‍ സ്വാഭാവിക മനുഷ്യരാവുമെന്നുമുള്ള രവിശങ്കറിന്റെ അഭിപ്രായത്തിനെതിരെയാണ് ട്വിറ്ററിലൂടെയുള്ള ബോളിവുഡ് താരറാണി മാര്‍ പ്രതികരിച്ചിരിക്കുന്നത്.

സ്വവര്‍ഗാനുരാഗം ഒരു പ്രവണതയല്ല. അത് ജന്മനാ ഉണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ സ്വാഭാവികവുമാണ്. ഇത് മാറ്റാനാവുമെന്ന് പറയുന്നത് ഉത്തരവാദിത്വമില്ലായ്മയാണ്.

ഈ ആള്‍ദൈവങ്ങള്‍ക്കൊക്കെ എന്തു പറ്റി. നിങ്ങള്‍ക്ക് ഹിന്ദുത്വത്തെക്കുറിച്ച് എന്തെങ്കിലും പഠിക്കണമെന്നുണ്ടെങ്കില്‍ ഹിന്ദോള്‍സെന്‍ ഗുപ്തയില്‍ നിന്നോ ദേവദദത്ത് പട്​നായിക്കില്‍ നിന്നോ പഠിക്കുക.

ഇതായിരുന്നു സോനം കപൂറിന്റെ ട്വീറ്റ്. വന്‍ പിന്തുണ ലഭിച്ച ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ആലിയ ഭട്ട് തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. അലിയാഭട്ടും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച ജെ.എന്‍.യുവില്‍ പതിമൂന്നാമത്ത് നെഹ്റു സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍

. സ്വവര്‍ഗാനുരാഗം കാരണം വീട്ടുകാരും സുഹൃത്തുക്കളും തന്നോട് മോശമായി പെരുമാറുന്നുവെന്നും ഇതിനെന്തെങ്കിലും പോംവഴിയുണ്ടോ എന്നുമുള്ള വിദ്യാര്‍ഥിയുടെ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോഴായിരുന്നു രവിശങ്കറിന്റ വിവാദ മറുപടി.

To Top