സംസ്ഥാന സര്‍ക്കാരിന്റെ ഗ്രീന്‍ ശബരിമല ക്യാമ്പയിനുമായി കൈകോര്‍ത്ത് മോഹന്‍ലാല്‍ – Kairalinewsonline.com
Featured

സംസ്ഥാന സര്‍ക്കാരിന്റെ ഗ്രീന്‍ ശബരിമല ക്യാമ്പയിനുമായി കൈകോര്‍ത്ത് മോഹന്‍ലാല്‍

പ്രശസ്ത സംവിധായകന്‍ രാജീവ് നാഥാണ് മോഹന്‍ലാലിന്റെ വീഡിയോ സന്ദേശം തയ്യാറാക്കിയിരിക്കുന്നത്

ഗ്രീന്‍ ശബരിമലയുടെ ഭാഗമായി പ്ലാസ്റ്റിക് നിർമ്മാജ്ജനത്തിനുളള ക്ലീൻ & സേഫ് കാമ്പയിന്റെ ഭാഗമായുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടക്കം കുറിച്ചു.

ശബരിമലയും പരിസരവും പൂര്‍ണമായി പ്ലാസ്റ്റിക് നിരോധിത മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് സംസ്ഥാനത്തെയും അയല്‍ സംസ്ഥാനങ്ങളിലെയും തീര്‍ത്ഥാടകരെ ബോധവല്‍ക്കരിക്കാന്‍ വിപുലമായ പ്രചാരണ പരിപാടികളാണ് നടത്തുകയെന്ന് മന്ത്രി വ്യക്തമാക്കി.

ശബരിമലയിലെ ആചാരങ്ങള്‍ക്ക് വിരുദ്ധമായി പമ്പയില്‍ തുണികളും മാലകളും നിക്ഷേപിക്കരുതെന്നും, ഇരുമുടിക്കെട്ടുകളിലടക്കം പ്ലാസ്റ്റിക് ഒഴിവാക്കണമെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെയും, പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പ്രചാരണ പരിപാടികള്‍ക്ക് നടന്‍ മോഹന്‍ലാലാണ് നേതൃത്വം നല്‍കുന്നത്.

പ്രശസ്ത സംവിധായകന്‍ രാജീവ് നാഥാണ് മോഹന്‍ലാലിന്റെ വീഡിയോ സന്ദേശം തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഗ്രീന്‍ ശബരിമല പ്രചാരണ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.

To Top