നിര്‍മല്‍ ചിട്ടിതട്ടിപ്പ് കേസിലെ പ്രതി നിര്‍മലന്‍ കീഴടങ്ങിയേക്കുമെന്ന് സൂചന

നിര്‍മല്‍ ചിട്ടിതട്ടിപ്പ് കേസിലെ പ്രതി നിര്‍മലന്‍ കീഴടങ്ങിയേക്കുമെന്ന് സൂചന . അടുത്ത ബന്ധുകളെ പോലീസ് അറസ്റ്റ് ചെയ്തോടെ നിര്‍മമ്മലനും ,ഭാര്യയും കീ‍ഴടങ്ങാന്‍ സാധ്യതയുണ്ടനാണ് വിശ്വസനീയമായ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

നിര്‍മലന്റെ ഭാര്യാസഹോദരന്‍ മഹേഷിന്‍റെ പണം തട്ടിയെടുത്ത സംഭവത്തില്‍ ഗൂഢാലോചനം പ്രകാരം പോലീസ് അറ്സ്റ്റ് ചെയ്തു.

കോടികളുടെ തട്ടിയെടുത്ത നിര്‍മല്‍ ചിട്ടിതട്ടിപ്പ് കേസില്‍ പ്രധാനികളും സ്ഥാപനത്തിന്‍റെ ഉടമസ്ഥനുമായ നിര്‍മ്മലന്‍,ഭാര്യ രേഖ എന്നീവര്‍ കീ‍ഴടങ്ങാന്‍ ഉളള മാര്‍ഗങ്ങള്‍ ആരായുന്നതായിട്ടാണ് ലഭിക്കുന്ന വിവരം.

ഇന്നലെ മധുര ഹൈക്കോടതിയില്‍ കീ‍ഴടങ്ങാന്‍ ഇരുവരും പദ്ധതി ഇട്ടിരുന്നതായിട്ടാണ് ലഭിക്കുന്ന വിവരം .അടുത്ത ബന്ധുകള്‍ ഒന്നടങ്കം കേസില്‍ പ്രതികളായതിനെ തുടര്‍ന്ന് ഒളിവിലുളള നിര്‍മ്മലന്‍ സമ്മര്‍ദ്ദത്തിലായിട്ടുളളതായിട്ടാണ് പോലീസിന്‍റെ നിഗമനം .

നിര്‍മ്മലന്‍റെ ഭാര്യാസഹോദരന്‍ പേരൂര്‍ക്കട സ്വദേശി മഹേഷിനെ ഗൂഢാലോചന കേസില്‍ മ്യൂസിയെ പോലീസ് പിടികൂടിരിന്നു. ബുധനഴ്ചയോ വ്യാഴാഴചയോ തിരുവനന്തപുരത്തെയോ തമി‍ഴ്നാട്ടിലയോ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന .

നിര്‍മ്മലനും ഭാര്യയും നാട്ടിലെ ചില ബന്ധുകളെ ഇന്‍റര്‍നെറ്റ് കോള്‍ വ‍ഴി ബന്ധപ്പെടുന്നുണ്ടാണാണ് പോലീസിന് ലഭിച്ച വിവരം.

കേസില്‍പ്രതിയായ നിര്‍മലന്റെ ഒരു സഹോദരിയുടെ മകനെയും മരുമകളെയും ചെവ്വാഴ്ച ബംഗളൂരുവില്‍നിന്ന് വിളിച്ച് വരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

കോയമ്പത്തൂരില്‍ പഠിക്കുന്ന മകനെയും മറ്റൊരു സഹോദരിയുടെ മകളെയും ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് പദ്ധതിയുണ്ട്. നിര്‍മലന്റെ അടുപ്പക്കാരായ പ്രദീപ്, ഒ എ സുനില്‍ എന്നിവരെയും അടുത്തദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തേക്കും.

നിര്‍മലന്റെ ഏതാനും സ്വത്തുക്കള്‍ ഇവരുടെ പേരിലേക്ക് മാറ്റിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. ഇതോടെ സമ്മര്‍ദത്തിലായ നിര്‍മലന്‍ കീഴടങ്ങാന്‍ ഒരുങ്ങിയതായാണ് പൊലീസിന് ലഭിച്ച വിവരം.

നിര്‍മ്മലന്‍ കീ‍ഴടങ്ങിയേക്കുമെന്ന സൂചനയെ തുടര്‍ന്ന് പോലീസ് കോടതികളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News