ആന്ധ്ര സര്‍ക്കാരിന്‍റെ പുരസ്കാര നേട്ടവുമായി മോഹന്‍ലാല്‍

ഹൈദരാബാദ്: ആന്ധ്ര സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ക്കും അഭിമാനമായി. 2016 ലെ പുരസ്‌കാരങ്ങളില്‍ മോഹന്‍ലാല്‍ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. ജനതാ ഗാരേജിലെ അഭിനയമാണ് ലാലേട്ടന് തിളക്കമായത്.

ഒരു മലയാള നടന്‍ ഇതാദ്യമായാണ് ആന്ധ്രസര്‍ക്കാരിന്റെ പുരസ്‌കാരനേട്ടം സ്വന്തമാക്കിയത്. ജനതാ ഗാരേജിലെ പ്രകടനത്തോടെ തെലുങ്കിലും മോഹന്‍ലാല്‍ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയിരുന്നു.135 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്.

ജൂനിയര്‍ എന്‍ടിആറിനാണ് മികച്ച നടനുള്ള പുരസ്‌കാരം. ജനതാ ഗാരേജിലെ അഭിനയമാണ് ജൂനിയര്‍ എന്‍ ടി ആറിനും തുണയായത്. 2016ലെ മികച്ച സിനിമയായി പീലി ചൂപുലു തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള പുരസ്‌കാരം സതീഷ് വെഗസ്‌നയും മികച്ച നടിയ്ക്കുള്ള പുരസ്‌കാരം റിതു വര്‍മയും സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel