സ്‌കൂളില്‍ വെടിവയ്പ്പ്; മൂന്ന് കൂട്ടികള്‍ വെടിയേറ്റ് മരിച്ചു; അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു

ന്യൂയോര്‍ക്ക്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് സ്‌കൂളില്‍ വീണ്ടും വെടിവയ്പ്പ്. വടക്കന്‍ കലിഫോര്‍ണിയയിലെ ടെഹാമ കൗണ്ടിയയിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.  വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സമീപത്തെ വീട്ടിലാണ് അക്രമം തുടങ്ങിയതെന്നും പിന്നീട്, ഇതു സ്‌കൂളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

ട്രക്കില്‍ എത്തിയ അക്രമി സ്‌കൂളിന്റെ ഗേറ്റ് തകര്‍ത്ത് അകത്തു കയറി വെടിയുതിര്‍ക്കുകയായിരുന്നു. ഒടുവില്‍ പൊലീസ് ഇയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു.

പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഹെലികോപ്ടറിലാണ് ആശുപത്രിയിലെത്തിച്ചത്. ഭീകരാക്രമണമല്ലെന്ന വിലയിരുത്തലിലാണ് അധികൃതര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News