നയന്‍താരയാണ് താരം; അമലപോള്‍ തുറന്നുപറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നയന്‍താര. മനസിനക്കരയിലൂടെ വെള്ളിത്തിരയിലെത്തിയ താരസുന്ദരി ഇന്ന് ദക്ഷിണേന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് ഉടമയാണ്.

ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നായികയും മറ്റാരുമല്ല. ദക്ഷിണേന്ത്യയിലാകെ താരത്തിളക്കവുമായി നില്‍ക്കുമ്പോഴും മലയാളികളുടെ നാടന്‍ സുന്ദരി കൂടിയാണ് നയന്‍സ്.

അതിനിടയിലാണ് കളക്ടറുടെ വേഷത്തില്‍ അസാമാന്യപ്രകടനവുമായി നയന്‍താരയുടെ അറം തീയറ്ററുകളിലെത്തിയത്. ചിത്രം തമി‍ഴകത്ത് വമ്പന്‍ ഹിറ്റായി മാറിയിട്ടുണ്ട്. പുതിയ തലൈവിയെന്നാണ് നയന്‍സിനെ ആരാധകര്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.

ചിത്രത്തിലെ നയന്‍സിന്‍റെ അഭിനയത്തെ വാനോളം പുക‍ഴ്ത്തി നടി അമലാപോളും രംഗത്തെത്തിയിരിക്കുകയാണ്. സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടി മസാല കുത്തിനിറച്ച സിനിമകളാല്‍ ബാധിക്കപ്പെട്ട തമിഴ് സിനിമയ്ക്ക് ആശ്വാസമാണ് അറം പോലുള്ള സിനിമകളെന്നാണ് അമലയുടെ പക്ഷം.

സൂപ്പര്‍താര ഫോര്‍മുലകള്‍ തെറ്റാണെന്ന് നയന്‍സ് ചിത്രം തെളിയിച്ചെന്നും താരത്തിനും സംവിധായകനായ ഗോപി നൈനാരിനും എല്ലാ ആശംസകളും നേരുന്നതായും അമല വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News