തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷ് കൊതിക്കുന്നു; ഗ്രേറ്റ് ഫാദറിലെ മമ്മൂട്ടിയാകാന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നാണ് ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം. മകളെ പീഡിപ്പിച്ചവനോട് പ്രതികാരം ചെയ്യുന്ന അച്ഛന്‍ കഥാപാത്രമായി മമ്മൂക്ക മിന്നിത്തിളങ്ങിയപ്പോള്‍ കോടുകളുടെ കളക്ഷനാണ് സ്വന്തമാക്കിയത്.

മലയാളത്തില്‍ ചരിത്രവിജയം കുറിച്ച ചിത്രം തെലുങ്കിലും വിജയകാഹളം മുഴക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഉടനെ ഉണ്ടാകും എന്നാണ് സൂചന.

മമ്മൂട്ടി അവിസ്മരണീയമാക്കിയ ഗ്രേറ്റ് ഫാദറായി സൂപ്പര്‍ താരം വെങ്കിടേഷ് എത്തുമെന്നാണ് സൂചന. റീമേക്കുമായി ബന്ധപെട്ട് വെങ്കിടേഷ് പ്രമുഖ തെലുങ്ക് സംവിധായകരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

ചിത്രം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഹനീഫ് അധേനിയാണ് ഗ്രേറ്റ് ഫാദര്‍ മലയാളത്തില്‍ അണിയിച്ചൊരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here