തോമസ് ചാണ്ടി അല്‍പ്പസമയത്തിനകം രാജി പ്രഖ്യാപിക്കും; എന്‍സിപിയില്‍ തീരുമാനമായി; വാര്‍ത്തക്കുറിപ്പ് ഉടന്‍ പുറത്തിറങ്ങും

തോമസ് ചാണ്ടി അല്‍പ്പസമയത്തിനകം രാജി പ്രഖ്യാപിക്കും. എന്‍സിപി നേതൃയോഗത്തില്‍ തീരുമാനമായതായി വ്യക്തമായിട്ടുണ്ട്. കേന്ദ്രനേതൃത്വവും രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച വാര്‍ത്തക്കുറിപ്പ് ഉടന്‍ പുറത്തിറക്കും.

നേരത്തെ തോമസ് ചാണ്ടിതന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നു.  വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം മാറിനില്‍ക്കാമെന്നാണ് തോമസ് ചാണ്ടി അറിയിച്ചത്.

ആരോപണങ്ങള്‍ സത്യമല്ലെന്ന് തെളിയിക്കുന്നതുവരെ മന്ത്രിസ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ സന്നദ്ധനാണ്. സുപ്രിംകോടതിയില്‍ നിയമപോരാട്ടം നടത്തി സത്യം തെളിയിക്കുമെന്നും ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കളക്ടറുടെ റിപ്പോര്‍ട്ട് തിരുത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് ചാണ്ടിയുടെ രാജി നിര്‍ബന്ധിതമായത്.

സര്‍ക്കാരിനെതിരെ മന്ത്രി തന്നെ ഹര്‍ജിയുമായെത്തിയതിനെതിരെ ഹൈക്കോടതി ഇന്നലെ രൂക്ഷ വിമര്‍ശനമുന്നിയിച്ചിരുന്നു.

മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് രാജി സന്നദ്ധത തോമസ് ചാണ്ടി അറിയിച്ചത്.

തോമസ് ചാണ്ടിക്ക് പകരക്കാരനായി എ കെ ശശീന്ദ്രന്‍ എത്തുമോയെന്നതാണ് അറിയാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News