തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണെന്ന് എന്‍സിപി; നടപടി മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കാതിരിക്കാന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവച്ചതെന്ന് എന്‍സിപി അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍.

മുഖ്യമന്ത്രിയുടെ നിര്‍ദേശം പാലിക്കാന്‍ കേന്ദ്രനേതൃത്വവും ആവശ്യപ്പെട്ടു. മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കാതിരിക്കാനാണ് മന്ത്രിയെ പിന്‍വലിച്ചതെന്നും എന്‍സിപി വ്യക്തമാക്കി. രാജിക്ക് ഉപാധി വെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ചാണ്ടി കുറ്റക്കാരനല്ല. അതിൽ മുഖ്യമന്ത്രിക്കും സംശയമില്ല. എൻസിപിയുടെ രണ്ടു എംഎൽഎമാരിൽ ആദ്യം കുറ്റവിമുക്തനാകുന്നവർ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്നും പീതാംബരൻ പറഞ്ഞു.

അതേസമയം, ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കി സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായാല്‍ തിരിച്ച് വരുമെന്ന് തോമസ് ചാണ്ടി പ്രതികരിച്ചു.

ശശീന്ദ്രനും താനും മന്ത്രി സ്ഥാനത്തിന് അര്‍ഹരാണ്. ആരേണോ ആദ്യം അനുകൂല വിധി സമ്പാദിക്കുന്നത്. അവര്‍ക്ക് മന്ത്രി സ്ഥാനത്തേക്ക് തിരികെയെത്താമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News