മോദി തുഗ്ലക്കെന്ന് യശ്വന്ത് സിന്‍ഹ; ജനങ്ങളുടെ തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുഗ്ലക്കിനോടുപമിച്ച് മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ.
സ്വന്തം കറന്‍സികള്‍ പുറത്തിറക്കിയ നിരവധി രാജാക്കന്മാരും സുല്‍ത്താന്മാരും നമുക്കുണ്ടായിരുന്നുവെന്ന് ചരിത്രം ചൂണ്ടിക്കാട്ടി സിന്‍ഹ വിശദീകരിച്ചു.

ചിലര്‍ പഴയ കറന്‍സികള്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയത് പ്രാബല്യത്തില്‍ വരുത്തി. എന്നാല്‍ 700 വര്‍ഷം മുന്‍പ് ഭരിച്ചിരുന്ന
മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്ന സുല്‍ത്താന്‍ പഴയ കറന്‍സി നിരോധിച്ചുകൊണ്ട് സ്വന്തം കറന്‍സി പുറത്തിറക്കി.

അതുകൊണ്ട് 700 വര്‍ഷങ്ങള്‍ക്ക് മുന്‍പും നോട്ട് നിരോധനം നടന്നിരുന്നതായി നമുക്ക് പറയാമെന്നും സിന്‍ഹ പരിഹസിച്ചു.
അഹമ്മദാബാദില്‍ സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘സേവ് ഡെമോക്രസി മൂവ്മെന്റ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സിന്‍ഹ മോദിയെ തുഗ്ലക്കിനോടുപമിച്ചത്.

നോട്ട് നിരോധനത്തിനെതിരെയും മുന്നൊരുക്കമില്ലാതെ നടപ്പിലാക്കിയ ജിഎസ്ടിക്കെതിരേയും സിന്‍ഹ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു.
നോട്ട് നിരോധനത്തിലൂടെ 3.75 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് സമ്പദ് വ്യവസ്ഥയില്‍ വന്നു ചേര്‍ന്നതെന്നാണ് ഔദ്യോഗിത കണക്കുകളെങ്കിലും യഥാര്‍ഥ കണക്കുകള്‍ ഇതിലേറെ വരും.

ഈ ദുരന്തം ഭാവിയിലും തുടരുമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്ക് ജനങ്ങള്‍ മറുപടി പറയുമെന്നും സിന്‍ഹ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News