മകര വിളക്കുത്സവങ്ങള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: ഈ വര്‍ഷത്തെ മണ്ഡല മകര വിളക്കുത്സവങ്ങള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ നിലവിലെ മേല്‍ശാന്തി തിരുനട തുറന്ന് നെയ്യ് ദീപം തെളിയിച്ച് ഭഗവാനെ ഭക്തജന സാനിധ്യം അറിയിച്ചു.

തുടര്‍ന്ന് ആഴിയില്‍ അഗ്ന്നി പകര്‍ന്നതിനു ശേഷം നിയുക്ത ശബരിമല ,മാളിക്കപ്പുറം മേല്‍ശാന്തിമാരെ പത്തിനെട്ടാം പടിക്കു താഴെ നിന്ന് മേല്‍ശാന്തിയും തന്ത്രിയും ചേര്‍ന്ന് സ്വികരിച്ചു. നിയുക്ത മേല്‍ന്തിമാരുടെ സ്ഥാന ആരോഹണ ചടങ്ങുകള്‍ മാത്രമാണ് ഇന്ന് നടന്നത്. ഹരിവരാസനം പാടി നടയടക്കുന്നതോടെ സ്ഥാനം ഒഴിയുന്ന മേല്‍ശാന്തിമാര്‍ ഉപച്ചാരപ്പൂര്‍വ്വം മലയിറങ്ങും.

എല്ലാ ദിവസവും രാവിലെ 3.30ന് നട തുറക്കുകയും രാത്രി 11ന് നട അടയ്ക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News