രാജ്യത്തെ അതിസമ്പരില്‍ വന്‍വര്‍ധന; കണക്കുകള്‍ പുറത്ത്

ദില്ലി:രാജ്യത്തെ അതിസമ്പന്നരുടെ എണ്ണത്തില്‍ വര്‍ധന. 2017 ജൂണ്‍ അവസാനത്തെ കണക്കുപ്രകാരം 2.45 ലക്ഷം ശതകോടീശ്വരന്മാരാണ് ഇന്ത്യയിലുള്ളത്.

സമ്പന്നരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും പണമില്ലാത്തവരുടെ എണ്ണവും കൂടുകയാണ്.92.3 ശതമാനംപേരും 10,000 ഡോളറിന്(6.5 ലക്ഷം)താഴെ വാര്‍ഷിക വരുമാനമുള്ളവരാണ്.7.2 ശതമാനം പേര്‍ ഒരുലക്ഷം ഡോളര്‍വരെ (65.2ലക്ഷം) വരുമാനമുള്ളവരാണ്.

ഒരു ലക്ഷം ഡോളറിനുമുകളില്‍ വരുമാനമുള്ളവര്‍ 0.5ശതമാനവും വരും.

ക്രഡിറ്റ് സൂസി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ കുടുംബങ്ങളുടെ വാര്‍ഷിക ആദായത്തില്‍ കാര്യമായ വര്‍ധനവുണ്ടായി. ആറ് ശതമാനമാണ് ആഗോള ശരാശരിയെങ്കില്‍ ഇന്ത്യയില്‍ ഇത് 9.2 ശതമാനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here