നിങ്ങള്‍ സെല്‍ഫിയെടുക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

ഇന്ന് സെല്‍ഫികളുടേയും ഗ്രൂപ്പികളുടേയും കാലമാണ്. എന്നാല്‍ പലരും സെല്‍ഫികള്‍ അത് മനോഹരമാകണമെങ്കില്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍മാത്രമതി.

സെല്‍ഫിയെടുക്കുമ്പോള്‍ കണ്ണുകള്‍ ഫോക്കസ് ചെയ്യുക,

അത് നിങ്ങളുടെ ചിത്രത്തെ കൂടതുല്‍ മനോഹരമാക്കും. സെല്‍ഫി മനോഹരമാക്കുന്നതില്‍ ലൈറ്റിങിന് വലിയ പങ്കാണ് ഉള്ളത്. സെല്‍ഫി മനോഹരമാകണമെങ്കില്‍ നല്ല ലൈറ്റിങ് തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്.

പുറത്ത് നിന്ന് സെല്‍ഫി എടുക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ നല്ല പ്രകാശമുള്ള ജനലിന് അരികില്‍ നിന്നാലും നല്ല സെല്‍ഫി ലഭിക്കും. പുറകില്‍ നിന്നുമാണ് ലൈറ്റ് എങ്കില്‍ ചിത്രം ഇരുണ്ടതായിരിക്കും.

ഫ്‌ലാഷ് ഉപയോഗിക്കുന്നത് കഴിവതും കുറയ്ക്കുക.

വ്യത്യസ്ഥ ആംഗിളുകള്‍ പരീക്ഷിക്കുന്നത് ചിത്രത്തിന് പുതുമ നല്‍കും. നമ്മള്‍ തെരഞ്ഞെടുക്കുന്ന ആഗളിനെ അടിസ്ഥാനപ്പെടുത്തിയാവും സെല്‍ഫിയുടെ ഭംഗിയും. നിങ്ങളുടെ ലൈന്‍ ഓഫ് വിഷന് കുറച്ച് മുകളില്‍ നിന്ന് എടുക്കുന്ന സെല്‍ഫി മനോഹരമായിരിക്കും.

മോശമായ ഒരു പശ്ചാത്തലത്തില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ആരും തന്നെ ഇഷ്ടപ്പെടില്ല. നിങ്ങളുടെ ബാത്റൂമിലെ കണ്ണാടിയുടെ മുമ്പില്‍ നിന്ന് സെല്‍ഫിയെടുക്കുന്നത് നല്ലതല്ല. സെല്‍ഫിയിലൂടെ നിങ്ങള്‍ എന്താണോ പറയാന്‍ ഉദ്യേശിക്കുന്നത്, അതിനനുസരിച്ചുള്ള സ്ഥലത്താണോ നിങ്ങള്‍ എന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.

ഇന്‍സ്റ്റഗ്രാമും അതുപോലുള്ള ഫോട്ടോ ആപ്പുകളും ഫോട്ടോകള്‍ക്ക് എഫക്ടസുകള്‍ നല്‍കുന്നതിനുള്ള ധാരാളം സാധ്യതകള്‍ നല്‍കുന്നുണ്ട്. ഇത് നിങ്ങളുടെ സെല്‍ഫിയെ മനോഹരമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News