കൊടുങ്ങല്ലൂര്‍ വക്കീല്‍ അബ്ദു കൊലക്കേസ് ; വ്യവസായ പ്രമുഖന്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍ വക്കീല്‍ അബ്ദു കൊലക്കേസില്‍ വ്യവസായ പ്രമുഖന്‍ അറസ്റ്റില്‍. പ്രമുഖ ഹോട്ടല്‍ ശൃംഖലയായ കൊച്ചിന്‍ മജ്ലലിസിന്‍റെ ഉടമസ്ഥന്‍ സിറ്റി മുഹമ്മദും സഹായിയായ കരീമിനെയുമാണ് സിബിഐ സംഘം പിടികൂടിയത്.  11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊടുങ്ങല്ലൂര്‍ എറിയാട് വെച്ചാണ് വക്കീല്‍ അബ്ദു കൊല്ലപ്പെട്ടത്
പൊതുതാല്‍പര്യ വ്യവഹാരിയായ വക്കീല്‍അബ്ദു എന്ന മാനങ്കേരി അബ്ദു കൊല്ലപ്പെട്ട സംഭവത്തിലാണ്  പ്രമുഖ ഹോട്ടല്‍ ശൃംഖലയായ കൊച്ചിന്‍ മജ്ലലിസിന്‍റെ ഉടമസ്ഥന്‍ സിറ്റി മുഹമ്മദും സഹായിയായ കരീമിനെയുമാണ് സിബിഐ സംഘം പിടികൂടിയത്.
സിറ്റി മുഹമ്മദിനെ കൊടുങ്ങല്ലൂര്‍ റസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയ ശേഷവും ,അബ്ദുള്‍ കരീമിനെ ആലപ്പു‍ഴയിലെ വസതിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വ്യക്തി വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പ്രതികള്‍ സിബിഐയോട് സമ്മതിച്ചു.
കൊടുങ്ങല്ലൂര്‍ സ്വദേശിയായ ജമാല്‍ തങ്ങളുടെ ഷോപ്പിംഗ് കോംപ്ളക്സില്‍ വാടകക്ക് പ്രവര്‍ത്തിച്ച് വരികയായിരുന്നു സിറ്റി ഹോട്ടല്‍. എന്നാല്‍ ജമാല്‍ തങ്ങളുമായി ഇതിനിടയില്‍ പ്രതി മുഹമ്മദിന് വസ്തു സംബന്ധമായ ചില പ്രശ്നങ്ങള്‍ ഉണ്ടായി, വക്കീല്‍ അബ്ദുവിന്‍റെ ഇടപെടല്‍ മൂലമാണ് തങ്ങള്‍  ദ്രോഹിക്കുന്നതെന്ന പകമൂലമാണ് കൊലപാതകം നടന്നത്.
2006 ഡിസംബര്‍ 15നായിരുന്നു  കൊലപാതകം നടന്നത് ആദ്യം ലോക്കല്‍ പോലീസും, പിന്നീട് ക്രൈംബ്രാഞ്ചിന്‍റെ വിവിധ യൂണിറ്റുകളും അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പറ്റി വിവരം ലഭിച്ചിരുന്നില്ല. കൊല്ലപ്പെട്ട അബ്ദുവിന്‍റെ ഉമ്മ ഐഷുവിന്‍റെ ഹര്‍ജിയിലാണ് തുടര്‍ന്ന് സിബിഐ കേസ് ഏറ്റെടുക്കുന്നത് .
2016 ഒക്ടോബറിലാണ്  കേസ് അന്വേഷണം തിരുവനന്തപുരം സിബിഐ യൂണിറ്റിന് കൈമാറുന്നത് .ഒരു വര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് സിബിഐ ഡിവൈഎസ്പി സലീം സാഹിബ് നേതൃത്വത്തിലുളള പ്രത്യേക സംഘം പ്രതികളെ പിടികൂടിയത് . പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here