ലഹരിക്കായി പെട്രോള്‍; കുരങ്ങന്‍ പിടിയില്‍

മനുഷ്യനൊപ്പം മൃഗങ്ങളും ലഹരിക്ക് അടിമപ്പെടുന്നത് പുതിയ വാര്‍ത്തയല്ല. മനുഷ്യന്‍ മദയവും ലഹരി മരുന്നുകളും പരീക്ഷിക്കുമ്പോള്‍ പാവം മൃഗങ്ങളാകട്ടെ വിവിധതരം പൂവും പഴങ്ങളും ഇലകളും ഭക്ഷിച്ചാണ് പൂസാകുന്നത്.

പക്ഷേ സുലഭമെങ്കിലും മനുഷ്യര്‍ ഇന്ന് വരെ പരീക്ഷിച്ചിട്ടില്ലാത്ത പെട്രോള്‍ കുടിച്ചാണ് ഹരിയാനയിലെ ഒരു കുരങ്ങന്‍ ലഹരി കണ്ടെത്തുന്നത്. പാനിപട്ടിലെ ഈ കുരങ്ങന്‍ പെട്രോളടിച്ചതാകാട്ടെ ഇരുചക്ര വാഹനങ്ങളില്‍ നിന്ന് മോഷ്ടിച്ചും.

ബൈക്കുകളില്‍ നിന്ന് പെട്രോള്‍ സ്ഥിരമായി മോഷണം പോയതോടെയാണ് വാഹനഉടമകള്‍ മോഷണത്തെക്കുറിച്ച് ബോധവാന്‍മാരായത്. പാര്‍ക്ക് ചെയ്തിട്ട് പോകുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ നിന്ന് എന്‍ജിനിലേക്കു പോകുന്ന വാല്‍വ് ഊരിയിട്ട നിലയിലാണ് എപ്പോഴും കാണപ്പെടുക. തുടക്കത്തില്‍ സ്ഥിരം കള്ളന്മാരെയൊക്കെ നിരീക്ഷിച്ചെങ്കിലും പെട്രോള്‍ മോഷണം തുടര്‍ന്നു.

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നചൊല്ല് ഇവിടെയും യാഥാര്‍ത്ഥ്യമായി. പക്ഷേ കള്ളനെ പിടിക്കാന്‍ കണ്ണിലെണ്ണയൊഴിച്ചിരുന്ന വാഹന ഉടമകള്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടപ്പോള്‍ ഞെട്ടി. സംശയ ലിസ്റ്റിലുള്ളവരാരുമായിരുന്നില്ല പ്രതി. വാഹന ഉടമകളെ വട്ടംചുറ്റിച്ചത് കള്ളന്‍ കുരങ്ങളായിരുന്നു.

ബൈക്കുകളില്‍ നിന്ന് വാല്‍വൂരി അതില്‍ നിന്ന് നേരിട്ട് പെട്രോള്‍ കുടിക്കുകയായിരുന്നു കള്ളന്‍ കുരങ്ങന്‍. ലഹരി ദാഹമകറ്റിയ ശേഷം വാല്‍വ് അടയ്ക്കാതെ കുരങ്ങന്‍ പോകുന്നതോടെ പെട്രോള്‍ മുഴുവന്‍ ചോര്‍ന്നു പോവുകയും ചെയ്യും.

കുരങ്ങനെ കൂട്ടിലടച്ചതോടെ പ്രശ്‌ന പരിഹാരമായി എന്നുകരുതിയവര്‍ക്ക് തെറ്റി. മൃഗസംരക്ഷണമോ വനനിമ ലംഘനമോ ഒന്നുമായിരുന്നില്ല പുതിയ പ്രശ്‌നം. സാധാരണ കുരങ്ങുകള്‍ക്ക് നല്‍കുന്ന പഴങ്ങലോ കടലയോ ഒന്നും ഈ കുരങ്ങന് വേണ്ട. കൂട്ടില്‍ ബഹളവും കരച്ചിലും തുടങ്ങിയ കുരങ്ങന്‍ ഒടുവില്‍ അക്രമാസക്തനായി.

അറ്റകൈയെന്ന നിലയില്‍ ഒരു നാട്ടുകാരന്‍ അല്‍പം പെട്രോള്‍ കൊടുത്തതോടെ കുരങ്ങന്റെ മട്ട് മാറി. വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോമിനൊടുവില്‍ കിട്ടിയ പെട്രോള്‍ ഒറ്റവലിക്ക് അകത്താക്കിയതോടെ വാനരന്റെ വിറയല്‍ മാറി.

ശാന്തനായതോടെ കുരങ്ങിനെ വനംവകുപ്പ് ജീവനക്കാര്‍ ഏറ്റെടുത്തു. ഐതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈരാബാദില്‍ ഒരു കുരങ്ങന്‍ പെട്രോള്‍ മോഷ്ടിച്ച് കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here