ആനക്കൊമ്പ് കടത്താന്‍ ശ്രമിച്ചു; നാല്‌പേര്‍ പിടിയില്‍

തിരുവനന്തപുരത്ത് ആനക്കൊമ്പ് കടത്താന്‍ ശ്രമിച്ച നാല്‌പേര്‍ പിടിയില്‍.ഇരുപത് കിലോ ഭാരമുള്ള രണ്ട് ആനകൊമ്പുമായി നാല് തമിഴ്‌നാട് സ്വദോശികളാണ് പിടിയിലായത്.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കടത്താന്‍ ശ്രമിച്ച സംഘത്തെ പിടികൂടിയത്.

ഫോറസ്റ്റ് ഇന്‍ഡലിജന്‍സ് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തെിന്റെ അടിസ്ഥാനത്തില്‍ പാലോട് റേഞ്ച് ഓഫീസര്‍ ടി രതീഷിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഇന്‍ഡലിജനസ് വിഭാഗവും ചുള്ളിമാനൂര്‍ ഫ്‌ളയിങ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കടത്താന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ആനയറക്ക് സമീപം TN72AP1003എന്ന ആഢംബരവാഹനത്തിലായിരുന്നു ആനക്കൊമ്പ് കടത്താന്‍ ശ്രമിച്ചത്.ആനകൊമ്പുമായെത്തിയ നാല് തമിഴ്‌നാട് സ്വദേശികളെയാണ് വനപാലക സംഘം പിടികൂടിയത്.

തൂത്തുകുടി സ്വദേശികളായ ആരോണ്‍ രാജേഷ്,ആര്‍ ചുടലമണി,ഈ വിഘ്‌നേശ്വരന്‍,മുഹമ്മദ് ഇസ്മായില്‍ എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ആനക്കൊമ്പ്കള്‍ക്ക് ഇരുപത് കിലോ ഭാരമുണ്ട്.പ്രതികളെ നാളെ നെടുമങ്ങാട് വനം കോടതിയില്‍ ഹാജരക്കും .അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്തര്‍സംസ്ഥാന ആനകൊമ്പ് മാഫിയയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും പാലോട് റേഞ്ച്് ഓഫീസര്‍ രതീഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here