മുക്കത്ത് കെ എം സി ടി മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട്: മുക്കം കെ എം സി ടി മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി ചാടി ആത്മഹത്യ ചെയ്തു. അവസാനവര്‍ഷ എം ബി ബിഎസ് വിദ്യാര്‍ത്ഥിനിയും തൃശൂര്‍ ഇടത്തിരുത്തി സ്വദേശിനിയുമായ ഊഷ്മള്‍ ആണ് മരിച്ചത്.

കെ എം സി ടി ഡെന്റല്‍ കോളേജിന്റെ മൂന്നാം നിലയില്‍ നിന്നും ചാടിയാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്.ബുധനാഴ്ച വൈകുന്നേരം 4.45 നായിരുന്നു സംഭവം.

ഇരുകാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ഊഷ്മളിനെ കെ എം സി ടി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

മൂന്നാം നിലയില്‍ നിന്ന്് ഊഷ്മളിന്റെ ബാഗ് പൊലീസ് കണ്ടെടുത്തു. മുക്കം പൊലീസ് കേസെടുത്തു അന്വേഷണം നടത്തിവരികയാണ്. രാത്രി തൃശൂരില്‍ നിന്ന് മാതാപിതാക്കള്‍ എത്തിയതോടെ ആദ്യ ഘട്ട പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ മേസ്റ്റ്മോട്ടത്തിനായ മൃതശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു.

ആദ്യ ഘട്ട പൊലീസ് പരിശോധനയില്‍ കുട്ടിയുടെ മുറിയില്‍ നിന്ന് ഒരു കത്ത് ലഭിച്ചിട്ടുണ്ട് എന്നാല്‍ ഇത് ആത്മഹത്യ കുറിപ്പായി പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസ് നിഗമനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News