പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ എഴുതാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലക്‌നൌ: സ്‌കൂളുകളില്‍ ബോര്‍ഡ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കി. 2018 മുതല്‍ ഈ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരും. അതായത് അടുത്ത 10 ലെയും 12 ലെയും ബോര്‍ഡ് പരീക്ഷ എഴുതാന്‍ ഹാള്‍ടിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡും നിര്‍ബന്ധമാണ്.

കൂടാതെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോഴും ആധാര്‍ നിര്‍ബന്ധമാണ്. ഇതുമൂലം പരീക്ഷ എഴുതാന്‍ എത്തുന്ന വ്യാജ അപേക്ഷകരെ നിയന്ത്രിക്കാന്‍ കഴിയും എന്നാണ് സര്‍ക്കാരിന്റെ വാദം. ഇത് സംബന്ധിച്ച ഉത്തരവ് ഉത്തര്‍പ്രദേശിലെ എല്ലാ ജില്ല ഭരണകൂടങ്ങള്‍ക്കും അയച്ചതായി റിപ്പോര്‍ട്ടുണ്ട്.

മാസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1 മുതല്‍ 8 വരെയുള്ള ക്ലാസ്സിലെ കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിനാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News