സിംബാബ്‌വെ സൈന്യം പിടിച്ചെടുത്തു; വൈസ് പ്രസിഡന്റ് വീട്ടുതടവില്‍

സിംബാബ്‌വെയില്‍ രാജ്യം പിടിച്ചെടുത്ത് സൈന്യം. വൈസ് പ്രസിഡന്റ് മുഗാബെയെ സൈന്യം വീട്ടു തടങ്കലിലാക്കി. ദേശീയ ടി വി ചാനലായ സിബിസി പിടിച്ചടക്കി കൊണ്ടാണ് സൈനിക മേധാവി ജനറല്‍ കോണ്‍സ്റ്റിനോ ചിവെങ്കയുടെ നേതൃത്വത്തില്‍ അട്ടിമറി തുടങ്ങിയത്.

എന്നാല്‍ സംഭവം സൈനിക അട്ടിമറിയല്ലെന്നും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘമാളുകള്‍ക്കെതിരെയുള്ള നടപടി മാത്രമാണെന്നുമാണ് സൈന്യത്തിന്റെ വാദം.

മുഗാബെയുടെ ഭാര്യ ഗ്രേസ് നമീബിയയിലേക്ക് കടന്നതായാണ് സൂചന. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ആരോപണ വിധേയയായ ഗ്രേസിനെതിരായ നീക്കങ്ങളും സൈനിക അട്ടിമറിക്ക് കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. 1980ല്‍ തുടങ്ങിയ മുഗാബെ ഭരണം, വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ മുന്‍ഗാഗ്വയെ പുറത്താക്കിയതോടെയാണ് പ്രതിസന്ധിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel