ഇനി വ്രതാനിഷ്ടാനത്തിന്റെ 41 ദിവസം; ശബരിമല നട തുറന്നു

വൃശ്ചിക പുലരിയില്‍ അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. പുലര്‍ച്ചെ 3 ന് പുതിയ മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്നതോടെ സന്നിധാനം ശരണ മന്ത്ര ധനികളാല്‍ മുഖരിതമായി. ഇനി വ്രതാനിഷ്ടാനത്തിന്റെ 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാലം.

പുലര്‍ച്ചെ 3 ന് മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തന്ത്രിയില്‍ നിന്ന് അനുവാദം വാങ്ങി ശ്രീകോവില്‍
നട തുറന്ന് അയ്യപ്പനെ പള്ളിയുണര്‍ത്തി

നിര്‍മാല്യത്തിന് ശേഷം ഉഷപൂജ നടന്നു. മണ്ഡലകാലത്ത് ഉഷപൂജക്ക് ശേഷം നടക്കുന്ന നെയ്യഭിഷേകം ഉച്ചക്ക് 12 മണിവരെയാണ്. ഉച്ചപൂജക്ക് ശേഷം 1 മണിയോടെ നടയടക്കും.

ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ വീണ്ടും നട തുറക്കും. വൈകീട്ട് ദീപാരാധനക്ക് ശേഷം പുഷ്പാഭിഷേകമുണ്ടാകും. 10 മണിക്കാണ് അത്താഴ പൂജയും കഴിഞ്ഞ് 11 മണിക്ക് ഹരിവരാസനം പാടി നട അടക്കും. മാളികപ്പുറത്തും മണ്ഡലകാലത്ത് പ്രത്യേക പൂജകളുണ്ട്. വൃശ്ഛിക പുലരിയില്‍ അയ്യപ്പ ദര്‍ശനത്തിനായി ഭക്തര്‍ മണിക്കൂറുകളോളമാണ് കാത്തുനിന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News