സോഷ്യല്‍ മീഡിയ തുണയായി; കേരളം ഒറ്റക്കെട്ടായി; പിഞ്ചു കുഞ്ഞിന്റെ ജീവനുമായി പരിയാരത്തുനിന്നും തിരുവനന്തപുരം വരെ ഏഴരമണിക്കൂര്‍

ട്രാഫിക്ക് സിനിമയെ വെല്ലുന്ന കാഴ്ചയ്ക്കാണ് ഇന്നലെ കേരളം സാക്ഷ്യം വഹിച്ചത്. ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ടായി നിന്നപ്പോള്‍ പ്രതീക്ഷിച്ചതിലും നേരത്തെ ഏഴര മണിക്കൂര്‍ കൊണ്ടാണ് യാത്ര പൂര്‍ത്തിയാക്കിയത്.

പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആ ആംബുലന്‍സ് അക്ഷരാത്ഥത്തില്‍ പറക്കുകയായിരുന്നു എന്ന് പറയാം. കഴിഞ്ഞ ദിവസമാണ് ഫാത്തിമ ലൈബ ഗുരുതരാവസ്ഥയിലായത്. ഇന്നലെ രാത്രി എട്ടു മണിക്ക് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ആരംഭിച്ച യാത്ര ഇന്ന് പുലര്‍ച്ച 3.22നാണ് തിരുവനന്തപുരം ശ്രീചിത്രയിലെത്തിയത്.

14 മണിക്കൂറെടുക്കും എന്ന് കരുതിയിരുന്ന യാത്രയാണ് ഏഴര മണിക്കൂര്‍ മണിക്കൂറുകൊണ്ട് വിജയകരമായത്. തുടക്കം മുതല്‍ തന്നെ ആംബുലന്‍സിനു മുന്നില്‍ അകമ്പടിയായി പോലീസ് വാഹനം ഉണ്ടായിരുന്നു. ആംബുലന്‍സിനു സുഗമമായ യാത്ര ഒരുക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ നടന്ന പ്രചാരണത്തോടെ യുവാക്കള്‍ ഒന്നടങ്കം രംഗത്തിറങ്ങി.

കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ചൈല്‍ഡ് പ്രൊട്ടക്റ്റീവിന്റെ അംഗങ്ങള്‍ രാത്രിയിലുടനീളം റോഡിലും ആശുപത്രിയിലും സുരക്ഷയും സഹായങ്ങളുമായി സജീവമായി. പൊലിസും മറ്റു ഉദ്യോഗസ്ഥരും എല്ലാ സഹായവുമായി ഒപ്പം നിന്നതോടെ യാത്ര ചരിത്രത്തില്‍ രേഖപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News