കേരളത്തിലെ സ്ത്രീകള്‍ക്ക് മമ്മൂക്കയോടുള്ള സ്നേഹം കണ്ടോ; ചരിത്രം കുറിക്കാന്‍ മെഗാസ്റ്റാര്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ് മമ്മൂട്ടിയെന്ന അഭിനയ പ്രതിഭാസം. 4 പതിറ്റാണ്ടോളമായി മലയാള വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന മമ്മൂക്കയുടെ പുതിയ ചിത്രം മാസ്റ്റര്‍ പീസിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

ആരാധകരെ ത്രില്ലടിപ്പിക്കാന്‍ മാസ്സ് എന്റര്‍ടൈനിങ്ങ് ചിത്രം ഡിസംബറില്‍ തിയറ്ററുകളിലേക്ക് എത്തും.
കോടികള്‍ മുടക്കി എത്തുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ വമ്പന്‍ താരനിര ഒന്നിക്കുന്നു. മഹിമ നമ്പ്യാര്‍, പൂനം ബജ്വ, വരലക്ഷ്മി ശരത് കുമാര്‍ എന്നിവര്‍ നായികമാരാണ്.

ആറു സ്റ്റണ്ട് രംഗങ്ങളും മൂന്നു പാട്ടുകളുമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത് 4 സ്റ്റണ്ട് മാസ്റ്റര്‍മാര്‍ ആണ്. ചിത്രത്തില്‍ മമ്മൂട്ടി കോളേജ് പ്രൊഫസറായാണ് എത്തുന്നത്.

കേരളത്തിലെ ആദ്യ വനിതാ ഫാന്‍സ് ഷോ നടക്കുന്നത് മാസ്റ്റര്‍പീസിനാണെന്നു ഒരു പ്രത്യേകതയുണ്ട്. ചെങ്ങന്നൂര്‍ ആണ് കേരളത്തിലെ ആദ്യ വനിതാ ഫാന്‍സ് ഷോ നടക്കുക, പല സ്ഥലങ്ങളിലും വമ്പന്‍ കട്ട് ഔട്ടുകളും മറ്റും റീലിസിനു ഒരു മാസത്തിനു മുന്‍പ് തന്നെ ഉയര്‍ന്നിട്ടുണ്ട്. മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഈ ചിത്രത്തിനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here