മുക്കം കെഎംസിടി മെഡിക്കല്‍ കോളേജിന് മുകളില്‍ നിന്ന് ചാടി മരിച്ച പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു; അന്വേഷണം നിര്‍ണായകഘട്ടത്തിലേക്ക്

കോ‍ഴിക്കോട്; മുക്കം കെ എം സി ടി മെഡിക്കല്‍ കോളേജിന് മുകളില്‍ നിന്ന് ചാടി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ്. കെ എം സി ടി ഡെന്റല്‍ കോളേജിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.

അച്ഛനും അമ്മയും തന്റെ മരണത്തില്‍ വിഷമിക്കരുതെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. മരണപ്പെട്ട ഊഷ്മളിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.

കുടുംബപരമായി യാതൊരു പ്രശ്‌നവും ഇല്ലെന്നും കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ വന്നപ്പോള്‍ ഊഷ്മള്‍ സന്തോഷവതിയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

അതേസമയം സംഭവത്തില്‍ കോളേജ് അധികൃതര്‍ അതുവരെയും പ്രതികരിച്ചിട്ടില്ല.പോസറ്റ്്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ഇന്നലെയാണ് കോളേജിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി അവസാനവര്‍ഷ എം ബി ബിഎസ് വിദ്യാര്‍ത്ഥിനിയും തൃശൂര്‍ ഇടത്തിരുത്തി സ്വദേശിനിയുമായ ഊഷ്മള്‍ ആത്മഹത്യചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News