നവവധുവിന് റാഗിംഗ്; വരന്റെ വീട്ടിലെത്തിയ വധു ചെയ്യേണ്ടി വന്നത്; വീഡിയോ സോഷ്യല്‍ മീഡിയയില്‍

മലബാറിലെ വിവാഹ വീടുകളില്‍ ആഘോഷമെന്ന പേരില്‍ നടക്കുന്ന അതിര് വിട്ട കലാപരിപാടികള്‍ മലബാര്‍ വെഡ്ഡിംഗ് എന്ന പേരില്‍ പുറത്തിറങ്ങിയ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

പലപ്പോഴും വരന്റെ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയുമെല്ലാം ഇത്തരം കലാപരിപാടികള്‍ കടുത്ത വിമര്‍ശനത്തിന് വിധേയമാകാറുണ്ട്.

സമാനമായ രീതിയില്‍ വിവാഹ വീട്ടില്‍ നടന്ന സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ഇവിടെ ഭര്‍തൃ വീട്ടിലെത്തിയ നവവധുവിനാണ് ദുരനുഭവം നേരിടേണ്ടി വന്നത്.

വിവാഹ വസ്ത്രത്തില്‍ നവവധുവിനെക്കൊണ്ട് തേങ്ങ അരപ്പിക്കുന്നതിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. വീട്ടിലെ അരകല്ലില്‍ തേങ്ങയും മുളുകമാണ് വരന്റെ വീട്ടിലെത്തിയ ഉടന്‍ അരപ്പിച്ചത്.

വരനും ബന്ധുക്കളും നാട്ടുകാരുമെല്ലാം ചേര്‍ന്നാണ് മാനസിക പീഢനത്തിന്റെ രീതിയില്‍ ഈ കലാപരിപാടി നടപ്പിലാക്കിയത്. തേങ്ങ അരക്കുന്ന പെണ്‍കുട്ടിക്ക് ചുറ്റും നിന്ന് പലരും പല കമന്റുകളും പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്.

തേങ്ങ പകുതി അരച്ച ശേഷം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും മുഴുവന്‍ തേങ്ങയും അരപ്പിച്ച ശേഷമാണ് വധുവിനെ വിടുന്നത്. പെണ്‍കുട്ടി വീഡിയോയില്‍ ചിരിക്കുന്നുണ്ടെങ്കിലും കടുത്ത മാനസിക വിഷമമനുഭവിക്കുന്നുണ്ടെന്നുറപ്പാണ്.

ചുറ്റുമുള്ള സ്ത്രീകളടക്കം നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവം നടന്നത് എവിടെയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്ന വീഡിയോയില്‍ വ്യക്തമല്ല.

ഏതെങ്കിലും ചടങ്ങളുടെയോ ആചാരത്തിന്റെയോ ഭാഗമാണോ എന്നും അറിയില്ല. എങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News