മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടന; നാളെ പാര്‍ലമെന്റ് മാര്‍ച്ച്

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ആര്‍എസ്എസിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസ് രംഗത്ത്.

തൊഴില്‍ നിയമ പരിഷ്‌കരണത്തില്‍ തൊഴിലവകാശം സംരക്ഷിക്കപ്പെടുന്നില്ലെന്ന് ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ കെകെ വിജയകുമാര്‍ കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നാളെ ദില്ലിയില്‍ ബിഎംഎസ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സിഐടിയു, എഐടിയുസി തുടങ്ങിയ നിരവധി തൊഴിലാളിസംഘടനകള്‍ നടത്തിയ മഹാധര്‍ണയ്ക്ക് പിന്നാലെയാണ് സംഘപരിവാര്‍ സംഘടനയായ ബിഎംഎസും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. പൊതുമേഖലയെ സംരക്ഷിക്കണം, തൊഴില്‍ ദിനം 200 ആക്കി വര്‍ധിപ്പിക്കണം, ജിഎസ്ടിയിലെ അപാകതകള്‍ പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ ബിഎംഎസ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.

തൊഴില്‍ നിയമപരിഷ്‌കരണത്തിലൂടെ തൊഴിലവകാശം സംരക്ഷിക്കപ്പെടുന്നില്ലെന്നും, ഏത് തൊഴില്‍ നിയമം വന്നാലും അത് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതാകണമെന്നും ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ കെകെ വിജയകുമാര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ നടത്തിയ മഹാ ധര്‍ണയില്‍ നിന്നും ബിഎംഎസ് വിട്ട് നിന്നിരുന്നു.

നാളെ നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ ഒരു ലക്ഷത്തോളം എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി ഒരു ലക്ഷത്തോളം തൊഴിലാളികള്‍ പങ്കെടുക്കുമെന്നും കെകെ വിജയകുമാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News