അമിതാഭ് ബച്ചന്റെ വാഹനം അപകടത്തില്‍പ്പെട്ടു; രക്ഷപെട്ടത് തലനാരിഴയ്ക്ക്

കൊല്‍ക്കത്ത: ബിഗ് ബി അമിതാഭ് ബച്ചന്റെ വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ നിന്ന് അമിതാഭ് ബച്ചന്‍ രക്ഷപെട്ടത് തലനാരിഴയ്ക്കാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

ഡഫറിന്‍ റോഡില്‍ വച്ചായിരുന്നു അപകടം

കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അമിതാഭ് ബച്ചന്‍. യാത്രക്കിടെ അമിതാഭിന്റെ മെഴ്‌സിഡസ് ബെന്‍സ് കാറിന്റെ പിന്‍ഭാഗത്തെ ചക്രം ഊരിത്തെറിക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ ഡഫറിന്‍ റോഡില്‍ വച്ചായിരുന്നു അപകടം.

സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ നിന്നും വാടകയ്ക്ക് എടുത്ത കാറാണ് അപകടത്തില്‍പ്പെട്ടത്. ട്രാവല്‍ ഏജന്‍സിയോട് വിശദീകരണം തേടിയതായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു

കാറിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News