മുഖം മിനുക്കാന്‍ പുത്തന്‍ പരിഷ്കരണങ്ങളുമായി വാട്സ് ആപ്പ്: ഗ്രൂപ്പ് അഡ്മിന്‍മാര്‍ സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും

ന്യൂയോര്‍ക്ക്: ഗ്രൂപ്പുകള്‍ക്ക് പുത്തന്‍ ഫീച്ചറുകളും അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരവും നല്‍കി വാട്സാപ്പ് ഗ്രൂപ്പുകളുടെ മുഖം മിനുക്കാന്‍ കിടിലന്‍ ഫീച്ചറുകള്‍ വരുന്നു.

പുതിയ പരിഷ്ക്കാരങ്ങളില്‍ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കാണ് പ്രാധാന്യം. ഗ്രൂപ്പുകളുടെ മുഖചിത്രങ്ങളും, ഗ്രൂപ്പ് ഇന്‍ഫോയും അഡ്മിന്‍ അധികാരം നല്‍കുന്ന വ്യക്തികള്‍ക്ക് മാത്രമേ നീക്കം ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കു.

ഗ്രൂപ്പില്‍ ആരൊക്കെ പോസ്റ്റ് ഇടണമെന്നും അഡ്മിന് തീരുമാനിക്കാം. ഗ്രൂപ്പുകളുടെ പരമാധികാരം അഡ്മിന്‍മാര്‍ക്ക് നല്‍കുന്ന പരിഷ്ക്കാരങ്ങള്‍ അടുത്ത വര്‍ഷം ആദ്യം നിലവില്‍ വരുമെന്നാണ് സൂചന.

ഗ്രൂപ്പുകളുടെ കവര്‍ ചിത്രം മാറ്റാനും ഏത് ഉദ്ദേശത്തിലാണ് ഗ്രൂപ്പ് രൂപീകരിച്ചതെന്ന ഇന്‍ഫോ എഡിറ്റ് ചെയ്യാനും അംഗങ്ങള്‍ ശ്രമിക്കുമ്പോള്‍ നിങ്ങളെ അഡ്മിന്‍ അഡ്മിനിസ്ട്രേറ്റര്‍മാരായി നിശ്ചയിച്ചിട്ടില്ല എന്ന സന്ദേശം അംഗങ്ങള്‍ക്ക് ലഭിക്കും.

അനാവശ്യമായി ഗ്രൂപ്പില്‍ അംഗങ്ങള്‍ തമ്മിലടിക്കുമ്പോള്‍ തടയാനും പുതിയ ഫീച്ചറുകള്‍ മുഖേന അഡ്മിന് സാധിക്കും.

അംഗങ്ങളില്‍ ആരൊക്കെ തമ്മില്‍ സംസാരിക്കണമെന്ന് നിശ്ചയിക്കാനും അഡ്മിന് സാധിക്കുമെന്നത് പുതിയ പ്രത്യേകതയാണ്.

ഗ്രൂപ്പുകളിലെ സംഭാഷണങ്ങള്‍ നിയന്ത്രിക്കാനും ഗ്രൂപ്പുകളുടെ സേവനങ്ങള്‍ പരിഷ്ക്കരിക്കാനും വളരെ കാലമായി ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന സേവനങ്ങളാണ് വാട്സാപ്പ് ഉടന്‍ അവതരിപ്പിക്കുന്നത്.

അഡ്മിന് ഉത്തരവാദിത്വം കൂടുമ്പോള്‍ പ്രശ്നങ്ങളുണ്ടായാല്‍ നിയമത്തിന് മുന്നില്‍ ഉത്തരം നല്‍കേണ്ടിവരുമെന്ന പ്രശ്നവും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News