കുട്ടികള്‍ കൂടുതലും പീഢനത്തിനിരയാകുന്നത് സ്‌കൂളുകളിലേക്കുള്ള യാത്രാമദ്ധ്യേയും വാഹനങ്ങളിലും; ബാലാവകാശ കമ്മീഷന്റെ ഞെട്ടിക്കുന്ന കണ്ടെത്തല്‍

തിരുവനന്തപുരം: സ്‌കൂളുകളിലേക്കുള്ള യാത്രാമദ്ധ്യേയും വാഹനങ്ങളിലുമായാണ് കുട്ടികള്‍ കൂടുതലും പീഢനത്തിനിരയാകുന്നതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ കണ്ടെത്തല്‍.

വീട്ടിനകത്തെ പ്രശ്‌നങ്ങള്‍ കുട്ടികളെ സാരമായി ബാധിക്കുന്നുണ്ട്. കമ്മീഷന്റെ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്നതില്‍ കാലതാമസം വരുന്നുണ്ടെന്നും കമ്മീഷന്‍ അദ്ധ്യക്ഷ ശോഭാ കോശി വ്യക്തമാക്കി.

പോസ്‌കോ ആക്ടിലെ 44 ാം വകുപ്പ് പ്രകാരം പ്രസ്തുത നിയമത്തിലെ വ്യവസ്ഥകള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനുള്ള അധികാരം സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ നിക്ഷിപ്തമാണ്. ഇത്തരം കാര്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

സംസ്ഥാനത്ത് കുട്ടികള്‍ കൂടുതലും ലൈംഗിക ചൂക്ഷണത്തിനും പീഢനത്തിനും ഇരയാകുന്നത് സ്‌കൂളുകളിലേക്കുള്ള യാത്രാമദ്ധ്യേയും വാഹനങ്ങളിലുമായാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പറയുന്നു. കുട്ടികള്‍ ബന്ധുക്കളില്‍ നിന്ന് നേരിടുന്ന പീഡനവും ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്.

വീട്ടിനകത്തെ പ്രശ്‌നങ്ങളും കുട്ടികളെ സാരമായി ബാധിക്കുന്നുവെന്നും കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നു. കുട്ടികള്‍ക്ക് കൊടുക്കേണ്ട സംരക്ഷണവും കരുതലും അവര്‍ക്ക് സമൂഹം തന്നെ നല്‍കണം. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ത്രിതല പഞ്ചായത്തുകളും വീഴ്ചവരുത്തുന്നുണ്ട്.

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്നതില്‍ ചില കേന്ദ്രങ്ങള്‍ കാലതാമസം വരുത്തുന്നുവെന്നും കമ്മീഷന്‍ അദ്ധ്യക്ഷ ശോഭാ കോശി പറഞ്ഞു.

പോസ്‌കോ ആക്ട് 2012 ല്‍ വിഭാവനം ചെയ്തിരിക്കുന്ന തരത്തില്‍ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ ഉള്ള കുറവ്, വിക്റ്റിം കോംപന്‍സേഷന്‍ സ്‌കീമിനെകുറിച്ചുള്ള ബോധവല്‍ക്കരണം സൃഷ്ടിക്കല്‍, കോടതികളിലെ ബാലസൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തല്‍ എന്നിവ സംബന്ധിച്ച കമ്മീഷന്റെ ആശങ്കകള്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ശോഭാകോശി വ്യക്തമാക്കി.

കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അതിജീവിക്കണമെങ്കില്‍ അതിനായി സമൂഹം ഉണരേണ്ടതുണ്ടെന്ന നിഗമനത്തിലാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News