ദേവികുളം സബ്കലക്ടര്‍ കോപ്പിയടിച്ചാണോ ഐഎഎസുകാരനായത്? സംശയം പ്രകടിപ്പിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ

ഇടുക്കി: ദേവികുളം സബ്കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ കോപ്പിയടിച്ചാണോ ഐഎഎസുകാരനായത്?. സംശയം പ്രകടിപ്പിച്ച് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്തെത്തി.

ഇടതുസര്‍ക്കാരിന്റെ ജനകീയ തീരുമാനങ്ങളെ റെവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്നും എംഎല്‍എ ആരോപിച്ചു.

ഇടുക്കി ജില്ലയിലെ ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കിക്കൊണ്ടിരിക്കെ, പട്ടയം റദ്ദാക്കുന്ന റെവന്യൂ ഉദ്യോഗസ്ഥരുടെ നടപടി സംശയം ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ജോയ്‌സ് ജോര്‍ജ് എംപിയുടെയുടെയം ബന്ധുക്കളുടെയും ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി ഗൂഢാലോചനയുടെ ഭാഗമായാണെന്നും കേരളത്തിന്റെ പുറത്തുള്ള വന്‍കിടക്കാര്‍ കയ്യേറിയ കൊട്ടക്കമ്പൂരിലെ ഭൂമി തിരിച്ച് പിടിക്കാന്‍ ദേവികുളം സബ്കലക്ടര്‍ തുനിയാത്തത് എന്ത് കൊണ്ടെന്നും എംഎല്‍എ ചോദിച്ചു.

ദേവികുളം സബ്കലക്ടര്‍ പ്രേംകുമാര്‍ കോപ്പിയടിച്ചാണോ ഐഎഎസുകാരനായതെന്ന് സംശയമുണ്ടെന്നും എംഎല്‍എ പറഞ്ഞു.

മൂന്നാറിലെ ഭൂ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സിപിഐഎമ്മും സിപിഐയും തമ്മില്‍ തര്‍ക്കമുണ്ടെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നും സാധാരണക്കാരുടെയും കര്‍ഷകരുടെയും ആശങ്ക പരിഹരിക്കുന്നതില്‍ ഇരു പാര്‍ട്ടികളും ഒറ്റക്കെട്ടാണെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News