പണത്തിനായി ഈ കൗമാരക്കാരി കന്യകാത്വം ലേലത്തില്‍ വച്ചു; ലഭിച്ച തുക ഞെട്ടിക്കുന്നത്

പണത്തിനുമീതെ പരുന്തും പറക്കില്ല, പണത്തിനു വേണ്ടി മനുഷ്യന്‍ എന്തും ചെയ്യും. എന്നാല്‍ അമേരിക്കയില്‍ നിന്നുമുള്ള വാര്‍ത്ത കേട്ടാല്‍ ഞെട്ടലും ആശ്ചര്യവും തോന്നിയേക്കാം.

ഓണ്‍ലൈന്‍ സംസ്‌കാരം ലോകവിപണിയെ കീഴടക്കുമ്പോള്‍ ഈ വാര്‍ത്തയ്ക്ക് വലിയ അത്ഭുതം രേഖപ്പെടുത്താത്തവരും ഉണ്ടായേക്കാം. എന്തായാലും പണത്തിനായി സ്വന്തം കന്യകാത്വം ലേലത്തിന് വച്ച് കോടികള്‍ സമ്പാദിച്ചിരിക്കുകയാണ് അമേരിക്കന്‍ സ്വദേശിനിയായ ജിസെല്ലെ.

16.9 കോടിരൂപയ്ക്ക് ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിയാണ് കന്യകാത്വം സ്വന്തമാക്കിയത്. റഷ്യന്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖനെയും പ്രശസ്ത ഹോളിവുഡ് താരത്തെയും പിന്നിലാക്കിയാണ് ഇയാള്‍ ലേലത്തില്‍ മുന്നിലെത്തിയത്.

ഈ തുക തന്റെ സ്വപ്‌നമായിരുന്നുവെന്ന് പറയുന്ന ജിസെല്ലെ ലേലത്തിലൂടെ ലഭിക്കുന്ന പണം ട്യൂഷന്‍ ഫീസ് നല്‍കാനും യാത്രകള്‍ക്കും ചിലവഴിക്കാനാണ് പദ്ധതി. തന്റെ ആദ്യ ലൈംഗികാനുഭവം ഒരിക്കലും താന്‍ സ്‌നേഹിക്കുന്ന ആളോടൊപ്പം ആയിരിക്കരുതെന്ന് ജിസെല്ലയ്ക്ക് നിര്‍ബന്ധവും ഉണ്ടായിരുന്നു. ജര്‍മ്മനിയിലെ ഒരു ഹോട്ടലും ബുക്ക് ചെയ്തു കഴിഞ്ഞു.

സിന്‍ഡ്രെല എസ്‌കോര്‍ട്ട് ഏജന്‍സിയാണ് ലേലം സംഘടിപ്പിച്ചത്. താല്‍പര്യം പ്രകടിപ്പിച്ച് വരുന്ന നിരവധി പെണ്‍കുട്ടികളുടെ പ്രൊഫൈലുകള്‍ ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ കാണാം. പെണ്‍കുട്ടികള്‍ കന്യകമാര്‍ ആണോയെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പുവരുത്തുന്നുണ്ടെന്നാണ് വെബ്‌സൈറ്റിന്റെ അവകാശവാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News