തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ സ്‌കോഡ അപകടത്തില്‍പ്പെട്ട് ഒരു മരണം; നാലു പേര്‍ക്ക് ഗുരുതരപരുക്ക്; അപകടത്തില്‍പ്പെട്ടത് വ്യവസായ പ്രമുഖരുടെ മക്കള്‍

തിരുവനന്തപുരം: കവടിയാറില്‍ രാജ്ഭവന് മുന്നില്‍ അമിത വേഗതയിലെത്തിയ കാര്‍ അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു.

അപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി ആദര്‍ശാണ് മരിച്ചത്. സംഭവത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരുക്കേറ്റു.

അപകടത്തില്‍പ്പെട്ട സ്‌കോഡയും, ഒരു ബെന്‍സും തമ്മില്‍ മത്സര ഓട്ടത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അമിത വേഗതയില്‍ വന്ന സ്‌കോഡ ഒരു പോസ്റ്റ് പൂര്‍ണമായും ഇടിച്ച് തകര്‍ത്ത ശേഷം ഓട്ടോയും ഇടിച്ച് മറിയുകയായിരുന്നു. KL07 CN 3743 എന്ന ടെമ്പററി റജിസ്‌ട്രേഷനിലുള്ള സ്‌കോഡയിലുള്ളവരാണ് അപകടത്തില്‍ പെട്ടത്.

തലസ്ഥാനത്തെ ചില വ്യവസായ പ്രമുഖരുടെ മക്കളാണ് അപകടത്തില്‍ പെട്ടതെന്നാണ് സൂചന. കാറിലുണ്ടായിരുന്ന അനന്യ, ഗൗരി, ശില്‍പ, ഓട്ടോ ഡ്രൈവര്‍ പാപ്പനംകോട് സ്വദേശി സജികുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പട്ടം എസ്‌യുടിയിലും മെഡിക്കല്‍ കോളേജിലുമായി പ്രവേശിപ്പിച്ചു.

കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here