സന്നിധാനത്തെ പുതിയ ആശുപത്രി കെട്ടിടം മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: സന്നിധാനത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ആശുപത്രി കെട്ടിടം ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം ഫണ്ടില്‍ നിന്നുള്ള 5.43 കോടി രൂപ ചെലവിട്ടാണ്് മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായാണ് സന്നിധാനത്ത് അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ ആശുപത്രി തയ്യാറാക്കിയത്. 1,692 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍ 3 നിലകളിലായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഒ.പി., ഇ.സി.ജി. റൂം, ഫാര്‍മസി, അത്യാഹിത വിഭാഗം എന്നിവ താഴത്തെ നിലയിലും ഓപ്പറേഷന്‍ തിയേറ്റര്‍, ഐ.സി.യു., ലാബ് മറ്റ് അത്യാധുനിക സൗകര്യങ്ങള്‍ മറ്റ് നിലകളിലുമായാണ് ആശുപത്രി തയ്യാറാക്കിയത്.

അടിയന്തര വൈദ്യസഹായം ഏര്‍പ്പെടുത്തുന്നതിനുള്ള സൗകര്യം ആശുപത്രിയില്‍ എപ്പോഴും ലഭ്യമായിരിക്കും. നിര്‍മാണ പ്രവൃത്തികളുടെ മേല്‍നോട്ട ചുമതല ബി.എസ്.എന്‍.എല്‍ ആണ് നിര്‍വഹിച്ചത്.

20 പാസഞ്ചര്‍ ബെഡ്‌ലിഫ്റ്റ്, ജനറേറ്റര്‍ എന്നിവ ഉടന്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നു. ചെന്നൈയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സംഭാവന ചെയ്ത ഓഫ് റോഡ് എമര്‍ജന്‍സി വെഹിക്കിള്‍ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജു എബ്രഹാം എം.എല്‍.എ, ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍, കെ.പി.ശങ്കരദാസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News