ഷെറിന്റെ മരണം; മലയാളിയായ വളര്‍ത്തമ്മയും അറസ്റ്റില്‍

റിച്ചാര്‍ഡ്‌സണ്‍: അമേരിക്കയിലെ ടെക്‌സസില്‍ ദുരൂഹസാഹചര്യത്തില്‍ മൂന്നുവയസുകാരി ഷെറിന്‍ മരിച്ചസംഭവത്തില്‍ വളര്‍ത്തമ്മ സിനി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ അപായപ്പെടുത്തിയെന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് സിനിയുടെ ഭര്‍ത്താവ് വെസ്‌ലി മാത്യൂസിനെ ദിവസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ഷെറിനെ കാണാതായതിനെക്കുറിച്ച് നേരത്തെ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് വെസ്ലിയെ അറസ്റ്റ് ചെയ്തത്.

പാലു കുടിക്കാത്തതിന് പുറത്തുനിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണ് വെസ്‌ലി മാത്യൂസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് മൊഴി മാറ്റി പറയുകയായിരുന്നു.

ഒക്ടോബര്‍ ഏഴിനാണ് ഡാലസ് കൗണ്ടി റിച്ചാര്‍ഡ്‌സണ്‍ സിറ്റിയിലെ വീടിനു സമീപത്തുനിന്ന് ഷെറിനെ കാണാതായത്. ദിവസങ്ങള്‍ക്ക് ശേഷം വീടിന് സമീപത്തെ കലുങ്കില്‍ നിന്ന് ഷെറിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

രണ്ടു വര്‍ഷം മുന്‍പാണ് ഇവര്‍ ബീഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്ക് കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News