വീട്ടമ്മയുടെ കൊലപാതകം; പ്രതി 20കാരന്‍

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ലീലയുടെ മരണം കൊലപാതകമാണെന്ന് അന്വേഷണസംഘത്തിന്റെ സ്ഥിരീകരണം. 20കാരനായ ഇതരസംസ്ഥാന തൊഴിലാളിയാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് അറിയിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ നാല് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ ഒരാളാണ് കൊല നടത്തിയത്. സംഭവത്തിന് മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം ജോലിക്ക് ചേര്‍ന്നതെന്നും പൊലീസ് പറഞ്ഞു.

അതേസമയം, പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് തയ്യാറായില്ല.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. ഇരിയ പൊടവടുക്കത്ത് ധര്‍മ്മ ശാസ്താക്ഷേത്രത്തിന് സമീപം താമസിക്കുന്ന വേങ്ങയില്‍ അമ്പൂട്ടി നായരുടെ ഭാര്യ ലീല(45)യെയാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കഴുത്തില്‍ കണ്ടെത്തിയ മുറിവും മാല കാണാതായതും സംശയത്തിനിടയാക്കി.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാല വീടിന് പുറകിലെ പറമ്പില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇതോടെ പരാതിയുമായി പൊലീസില്‍ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News