അത്ഭുതങ്ങളുടെ കൂട് തുറന്ന് വണ്‍പ്ലസ് 5 ടി പുറത്തുചാടി; അമ്പരപ്പിക്കുന്ന സവിശേതകളും മികച്ച വിലയും; ഐഫോണ്‍ X ന് ഭീഷണി തന്നെ

ടെക് ലോകത്തെ അമ്പരപ്പിക്കുന്ന സവിശേതകളുമായി വണ്‍ പ്ലസ് 5 ടി അവതരിക്കപ്പെട്ടു. ഐ ഫോണ്‍ X അടക്കമുള്ള വമ്പന്‍ ഫോണുകള്‍ക്ക് ഭീഷണിയാകുന്ന സവിശേഷതകളുമായാണ് വണ്‍ പ്ലസ് 5 ടി വിപണിയിലേക്കെത്തുന്നത്.

വലിയ സ്‌ക്രീനോടെയാണ് ചൈനീസ് വമ്പന്‍മാര്‍ പുതിയ ഫോണ്‍ വിപണിയിലെത്തിക്കുന്നത്. മികച്ച ഹാര്‍ഡ്‌വെയറും ഓപ്പറേറ്റിംഗ് സിസ്റ്റവും വണ്‍പ്ലസ് 5 ടിക്ക് കരുത്ത് നല്‍കും.

വണ്‍പ്ലസ് 5 ന്റെ അതേ വിലയ്ക്കാണ് 5 ടിയുമെത്തുന്നത്. 32,999 രൂപയ്ക്ക് 6 ജി ബി റാമുള്ള ഫോണ്‍ ലഭിക്കുമ്പോള്‍ 8 ജിബി ഫോണ്‍ 37,999 രൂപയ്ക്ക് ലഭിക്കും. നവംബര്‍ 21 ന് സ്മാര്‍ട്ട് ഫോണ്‍ ആമസോണ്‍ ഇന്ത്യയിലും ലഭ്യമാകും.

6 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ തന്നെയാണ് ഫോണ്ിന്റെ ഏറ്റവും മികച്ച സവിശേഷത. 3450 എം.എ.എച്ച് ബാറ്ററിയുടെ കരുത്ത് വണ്‍പ്ലസ് 5 ടിക്ക് മികവേകും.

ഏറ്റവും ശക്തിയേറിയ സി.പിയുവും, സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറും മറ്റൊരു പ്രത്യേകതയാണ്. 128ജിബി, 64ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്.

ഡ്യുവല്‍ ലെന്‍സ് കാമറയും ഡ്യുവല്‍ എല്‍.ഇ.ഡി ഫ്‌ലാഷും വണ്‍പ്ലസ് 5 ടിയെ മികവുറ്റതാകുന്നു. ഓക്‌സിജന്‍ ഒ.എസ് 4.7 ആന്‍ഡ്രോയ്ഡ് 7.1.1 നൗഗാട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാകും പ്രവര്‍ത്തിക്കുക.

ഐഫോണ്‍ X അടക്കമുള്ള ഫോണുകള്‍ക്ക് വണ്‍പ്ലസ് 5 ടി ഭീഷണിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel