കെട്ടിടം നിര്‍മിച്ച് വികസനം നടത്തി എന്ന് പറയുന്നതിനെക്കാള്‍ പ്രധാനം, ക്ഷേത്രാചാരങ്ങളും വിശ്വാസങ്ങളും എത്ര കണ്ട് പാലിക്കാന്‍ കഴിഞ്ഞു എന്നതാണ്; എ പദ്മകുമാര്‍

പത്തനംതിട്ട: ശബരിമലയില്‍ കോണ്‍ക്രീറ്റ് കാടുകള്‍ പണിത് വികസനം നടത്തി എന്ന് പറയുന്നതിനെക്കാള്‍ ക്ഷേത്രാചാരങ്ങളും വിശ്വാസങ്ങളും എത്ര കണ്ട് പാലിക്കാന്‍ കഴിഞ്ഞു എന്നതാണ് പരമ പ്രധാനമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍.

ഈ മാസം 21ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഇതുവരെയുള്ള സാമ്പത്തിക കണക്കുകള്‍ പരിശോധിക്കുമെന്നും പദ്മകുമാര്‍ സന്നിധാനത്ത് പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ ഉത്സവകാലമാണിത്. ശബരിമലയില്‍ ഉത്സവത്തിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് എ പദ്മകുമാര്‍ വ്യക്തമാക്കി. അതോടൊപ്പം തന്നെ തന്റെ നിലപാടുകളും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ ഏല്‍പിച്ചത് ചുമതല എന്നതിനപ്പുറം നിയോഗമായി കരുതുന്നു. കഴിഞ്ഞ കാലത്തെപോലെ ഒറ്റയ്‌ക്കൊറ്റയ്ക്ക് ആരും തീരുമാനങ്ങള്‍ എടുക്കില്ലെന്നും ബോര്‍ഡംഗങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകും. വരുന്ന ചൊവ്വാഴ്ച നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ ഇതുവരെയുള്ള സാമ്പത്തിക കണക്കുകളുടെ പൂര്‍ണ വിവരംഗങ്ങള്‍ യോഗത്തില്‍ വെക്കാന്‍ അക്കൗണ്ട്‌സ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശബരിമലയില്‍ കോണ്‍ക്രീറ്റ് കാടുകള്‍ പണിത് വികസനം നടത്തി എന്ന് പറയുന്നതിനെക്കാള്‍ ക്ഷേത്രാചാരങ്ങളും വിശ്വാസങ്ങളും എത്ര കണ്ട് പാലിക്കാന്‍ കഴിഞ്ഞു എന്നതാണ് പരമ പ്രധാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here