എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഹാദിയയുടെ വീട്ടില്‍; ഹാദിയയുടെയും പിതാവിന്റെയും മൊഴി രേഖപ്പെടുത്തി

ഹാദിയ കേസില്‍ എന്‍ഐഎ വീണ്ടും ഹാദിയയുടെ മൊഴിയെടുത്തു. വൈക്കത്തെ വീട്ടിലെത്തിയാണ് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ഹാദിയയുടെ മൊഴിയെടുത്തത്.

ഈ മാസം 27 ന് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്നോടിയായാണ് എന്‍ഐഎ നടപടി. ഇത് രണ്ടാം തവണയാണ് എന്‍ഐഎ ഹാദിയയുടെ മൊഴി രേഖപ്പെടുത്തുന്നത്.

ഹാദിയായുടെ പിതാവ് അശോകന്റെയും മൊഴി സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അവശ്യമെങ്കില്‍ വീണ്ടും മൊഴിയെടുക്കുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here