മോദിയും ബിജെപിയും ആഘോഷമാക്കുന്ന മൂഡിസ് റേറ്റിംഗിന്റെ പൊള്ളത്തരം പുറത്ത്

ദില്ലി: കേന്ദ്ര സര്‍ക്കാരും ബിജെപി നേതാക്കളും ആഘോഷമാക്കുന്ന മൂഡിസ് റേറ്റിംഗിന്റെ പൊള്ളത്തരം പുറത്ത്. വ്യാജ റേറ്റിംഗിന്റെ പേരില്‍ അമേരിക്കയും ഹോങ്കോങും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളും വന്‍ തുക പിഴ ചുമത്തിയ ഏജന്‍സിയാണ് മൂഡിസ് എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം രാജ്യാന്തര നിലവാര നിര്‍ണയ ഏജന്‍സിയായ മൂഡിസ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയതിന് പിന്നാലെ വിവാദവും ആരംഭിച്ചു. വ്യാജ റേറ്റിംഗിന്റെ പേരില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വന്‍ തുക പിഴ ചുമത്തിയ ഏജന്‍സിയാണ് മൂഡിസ് എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് മുന്‍പ് ബാങ്കുകളുടെ റേറ്റിംഗ് പെരുപ്പിച്ചു കാണിച്ചതിന് അമേരിക്ക മൂഡിസിന് 864 മില്യണ്‍ യുഎസ് ഡോളര്‍ പിഴ ചുമത്തി. 2017 ജൂണില്‍ റേറ്റിംഗിന്റെ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാത്തതിന് യൂറോപ്യന്‍ മാര്‍ക്കറ്റ് പരിശോധന വിഭാഗം 1.24 മില്യണ്‍ യൂറോസ് പിഴ ചുമത്തി.

2016 ഏപ്രിലില്‍ സമാന കുറ്റങ്ങള്‍ ആരോപിച്ച് ഹോങ്കോങ് കോടതി 1.4 മില്യണ്‍ ഹോങ്കോങ് ഡോളര്‍ പിഴയോടുക്കാന്‍ ഉത്തരവിട്ടു. ഈ വിവരങ്ങള്‍ പുറത്ത് വന്നതോടെ ഏജന്‍സിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി.

മൂഡിസിന് എന്ത് ആധികാരതയാണ് ഉള്ളതെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ആനന്ദ് ശര്‍മ്മ ചോദിച്ചു. മൂഡിസ് റേറ്റിംഗ് ഉയര്‍ത്തിയത് ബിജെപി ആഘോഷമാക്കുന്നതിനെ സിപിഐ ം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വിമര്‍ശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News