ഒന്നര പതിറ്റാണ്ടിനു ശേഷം ഇന്ത്യയിലേക്ക് ലോക സുന്ദരി പട്ടം കൊണ്ടു വന്ന മാനുഷി ഛില്ലാറിന് അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഗ് ബി അമിതാബ് ബച്ചനും മാനുഷിയെ അഭിനന്ദിച്ചു.’അഭിനന്ദനം മാനുഷി ഛില്ലാര്‍,ഈ വിജയത്തില്‍ ഇന്ത്യക്ക് അഭിമാനമുണ്ട്’-മോദി ട്വിറ്ററില്‍ കുറിച്ചു.
‘ലോക സുന്ദരി ഇന്ന് നമ്മുടെ ലോകത്താണ്.അഭിനന്ദനങ്ങള്‍.ഇന്ത്യയുടെ കൊടി ലോക സമ്മേളനത്തില്‍ പാറിപ്പറപ്പിച്ച മാനുഷി,നിനക്ക് അഭിനന്ദനങ്ങള്‍’-അമിതാബ് ബച്ചന്‍ എഴുതി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here