കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്; അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ സമയ ക്രമം ഇന്ന് നിശ്ചയിക്കും

ദില്ലി: എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിക്കാന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ദില്ലിയില്‍ ചേരും.ഡിസംബര്‍ ആദ്യ വാരം തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് ആലോചന.ലളിതമായ ചടങ്ങിലായിരിക്കും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം.അതെ സമയം എ കെ ആന്റണി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അയേക്കുമെന്ന അഭ്യൂഹം ശക്തമാണ്.

രാവിലെ 10.30ന് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി യോഗം.അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ സമയ ക്രമം അംഗീകരിക്കുകയാണ് പ്രധാന അജണ്ട.തിരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രന്‍ തയ്യാറാക്കിയ സമയക്രമമാണ് പ്രവര്‍ത്തക സമിതി പരിഗണിക്കുന്നത്. ഡിസംബറില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വിധമാണ് സമയക്രമം.

പ്രവര്‍ത്തക സമിതിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും.ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണം പുതിയ അധ്യക്ഷന്റെ നേതൃത്വത്തില്‍ ആയിരിക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കി ലളിതമായ ചടങ്ങില്‍ രാഹുലിന്റെ സ്ഥാനാരോഹണം നടത്താനാണ് ആലോചന.രാഹുല്‍ ഗാന്ധി അധ്യക്ഷനാകുന്നതോടെ ഒഴിവ് വരുന്ന ഉപാധ്യക്ഷന്‍ സ്ഥാനം മുതിര്‍ന്ന നേതാവ് എ കെ ആന്റണിക്ക് ലഭിക്കുമെന്ന അഭ്യുഹം ശക്തമാണ്.

അനാരോഗ്യം കാരണം സോണിയ ഗാന്ധി മുഴുവന്‍ സമയ പ്രവര്‍ത്തനത്തില്‍ നിന്നും പിന്‍വാങ്ങുമ്പോള്‍ രാഹുലിന് മാര്‍ഗ നിര്‍ദേശം നല്കാന്‍ മുതിര്‍ന്ന നേതാവ് വേണമെന്ന പാര്‍ട്ടിക്കുള്ളിലെ ശക്തമായ വാദമാണ് ആന്റണിയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News