48മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും; ബിയോണ്ട് ദ ക്ലൗഡ്‌സ് ഉദ്ഘാടന ചിത്രം

48മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും.മജീദ് മജീദിയുടെ ഇന്ത്യന്‍ ചിത്രം ബിയോണ്ട് ദ ക്ലൗഡ്‌സ് ആണ് ഉദ്ഘാടന ചിത്രം.പനാജിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഷാരൂഖ് ഖാന്‍ മുഖ്യാതിഥി ആയിരിക്കും

മലയാളചിത്രം എസ് ദുര്‍ഗയും മറാത്തി ചിത്രം ന്യൂഡും മേളയില്‍ നിന്നും ഒഴിവാക്കിയത് വിവാദമായിരുന്നു. സിനിമയ്‌ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണങ്ങള്‍ മെര്‍സലും കടന്ന് പദ്മാവതിയില്‍ എത്തിനില്‍ക്കുമ്പോഴാണ് ഗോവന്‍ ചലച്ചിത്രമേളയ്ക്ക് ഇക്കുറി തുടക്കമാകുന്നത്.

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ആദ്യ ഇന്ത്യന്‍ സിനിമ ബിയോണ്ട് ദ ക്ലൗഡ്സ് ആണ് ഇത്തവണ ഉദ്ഘാടന ചിത്രം.82 രാജ്യങ്ങളില്‍നിന്നായി 195 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.മത്സര വിഭാഗത്തില്‍ 15 ചിത്രങ്ങളും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 42 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തില്‍ 82 ചിത്രങ്ങളുമാണുള്ളത്.

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ കാനഡയില്‍ നിന്നുള്ള എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ ബ്രിക്സ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയ 11 ചിത്രങ്ങളും മേളയുടെ ഭാഗമായുണ്ട്.

മലയാളത്തില്‍ന്നുള്ള ചിത്രങ്ങള്‍ ഏറ്റവും കുറവുള്ള ഒരു മേളയാണിത്. അതേസമയം ടേക്ക് ഓഫ് ഇന്ത്യന്‍ പനോരമയില്‍ കൂടാതെ മത്സര വിഭാഗത്തിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയിലാണ് ചലച്ചിത്രമേള. സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയും മറാത്തിചിത്രം ന്യൂഡും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ജൂറി അധ്യക്ഷനായിരുന്ന സുജോയ് ഘോഷും അംഗങ്ങളിലൊരാളായ അപൂര്‍വ അസ്രാണിയും രാജിവെച്ചിരുന്നു.മേള 28 ന് സമാപിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here