തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഐ എം പ്രവര്‍ത്തകര്‍ക്കും ജില്ലാകമ്മിറ്റി ഓഫീസിനും നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധം ശക്തം. സിപിഐ എം ഓഫിസ് ബിജെപി ആക്രമിച്ച സംഭവത്തില്‍ തലസ്ഥാനത്ത് സിപിഐഎം ഇന്ന് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.
ആക്രമണത്തില്‍ ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധര്‍ മന്ദിരത്തിനുമുന്നിലുള്ള സഖാവ് പി കൃഷ്ണപിള്ളയുടെ സ്മാരകസ്തൂപത്തിന്റെ ചില്ലുകള്‍ തകര്‍ന്നു.
ഞായറാഴ്ച രാത്രി എട്ടോടെയാണ് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത്. പ്രകടനമായെത്തിയ ആര്‍എസ്എസ്- ബിജെപി സംഘം മദ്യക്കുപ്പിയും കല്ലുമാണ് സ്തൂപത്തിനുനേരെ എറിഞ്ഞത്. സംഭവത്തില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരായ ഗിരീഷ്, ബിനുകുമാര്‍, വിനോദ്കുമാര്‍, കിരണ്‍, അഭിജിത്, വിഷ്ണു, രാജു എന്നിവരെ തമ്പാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണം ബിജെപി നേത്യത്വത്തിന്റെ അറിവോടെയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here